ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ കേസില്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി. അപകീര്‍ത്തിക്കേസിലെ പരാതിക്കാരനായ പൂര്‍ണേഷ് മോദിയാണ് തടസഹര്‍ജി ഫയല്‍ ചെയ്തത്.
ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് നീക്കം. രാഹുലിന്റെ അപ്പീല്‍ കോടതിക്ക് മുന്നില്‍ എത്തിയാല്‍ തന്റെ വാദം കൂടി കേട്ട ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
അപകീര്‍ത്തി കേസിലെ രണ്ട് വര്‍ഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ഹര്‍ജി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുജറാത്ത് ഹൈക്കോടതി തള്ളിയത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പരാമര്‍ശത്തിലാണ് രാഹുലിനെതിരെ കേസെടുത്തത്. മോഷ്ടാക്കള്‍ക്കെല്ലാം മോദി എന്ന് പേര് വന്നത് എന്തുകൊണ്ടാണെന്നായിരുന്നു പരാമര്‍ശം.