+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​വെ​ട്ട് കേ​സ്: ആ​റു​പേ​ര്‍ കു​റ്റ​ക്കാ​ര്‍, അ​ഞ്ചു​പേ​രെ വെ​റു​തേവി​ട്ടു; ശിക്ഷ വ്യാഴാഴ്ച

കൊ​ച്ചി: പ്രഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ ​വെ​ട്ടി​യ കേ​സി​ല്‍ 11 പ്ര​തി​ക​ളി​ല്‍ ആ​റു​പേ​ര്‍ കു​റ്റ​ക്കാ​രെ​ന്ന് എ​ന്‍​ഐ​എ കോ​ട​തി. അ​ഞ്ചു​പേ​രെ വെ​റു​തെ വി​ട്ടു. സം​ഭ​വ​ത്തി​ല്‍ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന
കൈ​വെ​ട്ട് കേ​സ്: ആ​റു​പേ​ര്‍ കു​റ്റ​ക്കാ​ര്‍, അ​ഞ്ചു​പേ​രെ വെ​റു​തേവി​ട്ടു; ശിക്ഷ വ്യാഴാഴ്ച
കൊ​ച്ചി: പ്രഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ ​വെ​ട്ടി​യ കേ​സി​ല്‍ 11 പ്ര​തി​ക​ളി​ല്‍ ആ​റു​പേ​ര്‍ കു​റ്റ​ക്കാ​രെ​ന്ന് എ​ന്‍​ഐ​എ കോ​ട​തി. അ​ഞ്ചു​പേ​രെ വെ​റു​തെ വി​ട്ടു. സം​ഭ​വ​ത്തി​ല്‍ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​നം തെ​ളി​ഞ്ഞതായും എ​ന്‍​ഐ​എ കോ​ട​തി നിരീക്ഷിച്ചു. ശിക്ഷ വ്യാഴാഴ്ച മൂന്നിന് വിധിക്കും.

ര​ണ്ടാം പ്ര​തി സ​ജ​ല്‍, മൂ​ന്നാം പ്ര​തി നാ​സ​ര്‍, അ​ഞ്ചാം പ്ര​തി ന​ജീ​ബ്, ഒ​ന്‍​പ​താം പ്ര​തി നൗ​ഷാ​ദ്, 11-ാം പ്ര​തി മൊ​യ്തീ​ന്‍ കു​ഞ്ഞ്, 12-ാം പ്ര​തി അ​യൂ​ബ് എ​ന്നി​വ​ര്‍ കു​റ്റ​ക്കാ​രെ​ന്നാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളാ​യ ഷ​ഫീ​ഖ്, മ​ന്‍​സൂ​ര്‍, അ​സീ​സ്, സു​ബൈ​ര്‍, മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രെ​യാ​ണ് വെ​റു​തെ വി​ട്ട​ത്.

സം​ഭ​വ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​നാ​യി​രു​ന്ന ആ​ലു​വ സ്വ​ദേ​ശി​യും പോ​പ്പു​ല​ര്‍​ ഫ്ര​ണ്ട് നേ​താ​വുമായിരുന്ന എം.​കെ. നാ​സ​ര്‍, കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത സ​വാ​ദ് ഉ​ള്‍​പ്പെ​ടെ 11 പ്ര​തി​ക​ളു​ടെ വി​ചാ​ര​ണ​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 37 പ്ര​തി​ക​ളെ വി​സ്ത​രി​ച്ച കോ​ട​തി 11 പേ​ര്‍ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. 26 പേ​രെ വെ​റു​തെ വി​ടു​ക​യും ചെ​യ്തു. ആ​ദ്യ​ഘ​ട്ട കു​റ്റ​പ​ത്ര​ത്തി​ന് ശേ​ഷം അ​റ​സ്റ്റി​ലാ​യ​വ​രു​ടെ വി​ചാ​ര​ണ​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

2010 മാ​ര്‍​ച്ച് 23ന് ​തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​കോം മ​ല​യാ​ളം ഇ​ന്‍റേ​ണ​ല്‍ പ​രീ​ക്ഷ​ക്ക് ത​യാ​റാ​ക്കി​യ ചോ​ദ്യ​പേ​പ്പ​റി​ല്‍ പ്ര​വാ​ച​ക നി​ന്ദ​യു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​തി​ക​ള്‍ ജോ​സ​ഫി​ന്‍റെ കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി​യ​ത്.

സം​ഭ​വം ന​ട​ന്ന് 12 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ര​ണ്ടാം​ഘ​ട്ട വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​യ​ത്. വ​ര്‍​ഷ​ങ്ങ​ളോ​ളം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി​ക​ളെ പ​ല​പ്പോ​ഴാ​യി അ​റ​സ്റ്റ് ചെ​യ്ത് വേ​വ്വേ​റെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചാ​ണ് എ​ന്‍​ഐ​എ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ഇ​പ്പോ​ള്‍ നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടാ​ണ് കൃ​ത്യം ആ​സൂ​ത്ര​ണം ചെ​യ്ത​തും ന​ട​പ്പാ​ക്കി​യ​തു​മെ​ന്നാ​ണ് എ​ന്‍​ഐ​എ​യു​ടെ ക​ണ്ടെ​ത്ത​ല്‍.
More in Latest News :