കീവ്: നാറ്റോയിൽ യുക്രെയ്ന് അംഗത്വം നൽകാതെ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ആഞ്ഞടിച്ച് വ്ലോദ്മിർ സെലൻസ്കി. അംഗത്വം നൽകുന്നതിന് സമയപരിധി നിശ്ചയിക്കാത്തത് അംസബന്ധമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സെലൻസ്കിയുടെ പ്രതിഷേധം.
യുക്രെയ്നെ നാറ്റോയിലേക്ക് ക്ഷണിക്കാനോ അംഗമാക്കാനോ തയാറല്ലെന്ന് തോന്നുന്നു. വിൽന്യൂസിലെ നാറ്റോ ഉച്ചകോടിയിൽ യുക്രെയ്നെ കൂടാതെ ചർച്ചകൾ നടക്കുന്നതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. അനിശ്ചിതത്വം ബലഹീനതയാണ്. ഉച്ചകോടിയിൽ താൻ ഇത് തുറന്ന് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.