![ഡൽഹി സിവിൽ സർവീസ് ഓർഡിനൻസ്; കേന്ദ്രത്തിന് നോട്ടീസ് നൽകി സുപ്രീം കോടതി](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_33643920/full.jpg)
ന്യൂഡൽഹി: ഡൽഹിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസ് സ്റ്റേ ചെയ്യാതെ സുപ്രീം കോടതി.
എന്നാൽ, ഓർഡിനൻസ് സംസ്ഥാന സർക്കാരിന്റെ അധികാരം കവർന്നെടുക്കുന്നതാണെന്ന് കാട്ടി ആം ആദ്മി പാർട്ടി സർക്കാർ നൽകിയ ഹർജിയിന്മേൽ മറുപടി നൽകാൻ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് നൽകി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയ്ക്കും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.
ജൂലൈ 17-ന് കേസിൽ തുടർവാദം കേൾക്കുമെന്നും അതിന് മുമ്പായി മറുപടി നൽകണമെന്നുമാണ് കോടതി അറിയിച്ചത്.
ഡൽഹിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം നിയന്ത്രിക്കാനായി മേയ് മാസത്തിലാണ് കേന്ദ്ര സർക്കാർ പ്രത്യേക അതോറിറ്റിക്ക് രൂപം നൽകാൻ തീരുമാനിച്ചത്. എന്നാൽ ഈ നിർദേശം ഫെഡറലിസത്തിന് നേർക്കുള്ള കടന്നുകയറ്റമാണെന്നാണ് ആപ് സർക്കാർ ആരോപിക്കുന്നത്.