+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​പി​എ​മ്മി​ന്‍റെ കെ​ണി​യി​ൽ വീ​ഴി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ലീ​ഗി​ന്‍റെ തീ​രു​മാ​നം: കെ.​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന മു​സ്ലിം ലീ​ഗി​ന്‍റെ തീ​രു​മാ​നം ഉ​ചി​ത​വും സ്വാ​ഗ​താ​ർ​ഹ​
സി​പി​എ​മ്മി​ന്‍റെ കെ​ണി​യി​ൽ വീ​ഴി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ലീ​ഗി​ന്‍റെ തീ​രു​മാ​നം: കെ.​സു​ധാ​ക​ര​ൻ
ക​ണ്ണൂ​ർ: ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന മു​സ്ലിം ലീ​ഗി​ന്‍റെ തീ​രു​മാ​നം ഉ​ചി​ത​വും സ്വാ​ഗ​താ​ർ​ഹ​വു​മാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ.

രാ​ഷ്ട്രീ​യ ല​ക്ഷ്യം​വ​ച്ച് ലീ​ഗി​നെ​യും കോ​ൺ​ഗ്ര​സി​നെ​യും ത​മ്മി​ൽ തെ​റ്റി​ക്കാ​നും അ​ഭി​പ്രാ​യ ഭി​ന്ന​ത​യു​ണ്ടാ​ക്കാ​നു​മാ​ണ് സി​പി​എം ശ്ര​മി​ച്ച​ത്. അ​വ​ർ​ക്ക് കു​റു​ക്ക​ന്‍റെ ന​യ​മാ​ണ്. സി​പി​എ​മ്മി​ന്‍റെ കെ​ണി​യി​ൽ ലീ​ഗ് വീ​ഴി​ല്ലെ​ന്ന് തെ​ളി​യി​ച്ച ന​ട​പ​ടി​യാ​ണ് സി​പി​എ​മ്മി​ന്‍റെ സെ​മി​നാ​റി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നു​ള്ള അ​വ​രു​ടെ തീ​രു​മാ​ന​മെ​ന്നും കെ. ​സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സും മു​സ്ലിം ലീ​ഗും ത​മ്മി​ലു​ള്ള ബ​ന്ധം എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​താ​ണ്. ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സും ലീ​ഗും ഒ​രു പോ​ലെ പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന​താ​ണ് ലീ​ഗി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ലീ​ഗും കോ​ൺ​ഗ്ര​സും അ​ഭി​പ്രാ​യ ഭി​ന്ന​ത​യി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വ് കൂ​ടി​യാ​ണി​ത്. ലീ​ഗി​ന്‍റെ വി​കാ​ര​വി​ചാ​ര​ങ്ങ​ൾ എ​ന്നും ഉ​ൾ​ക്കൊ​ണ്ട പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ്. അ​ത് നാ​ളെ​യും തു​ട​രും. മു​സ്ലിം ലീ​ഗ് ഒ​രി​ക്ക​ലും കോ​ൺ​ഗ്ര​സി​നെ വി​ട്ടു​പോ​കി​ല്ല. യു​ഡി​എ​ഫ് മു​ന്ന​ണി സം​വി​ധാ​ന​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ക​രി​ലെ പ്ര​ധാ​നി​യാ​ണ് മു​സ്ലിം ലീ​ഗെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :