+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ സി​ദ്ധ​നാ​യി ആ​ൾ​മാ​റാ​ട്ടം; പ്ര​തി പി​ടി​യി​ൽ

ചെ​ന്നൈ: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം സി​ദ്ധ​നാ​യി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ക​ഴി​ഞ്ഞ​യാ​ൾ അ​റ​സ്റ്റി​ൽ. ചെ​ന്നൈ സ്വ​ദേ​ശി ര​മേ​ശാ​ണ് പി​ടി​യി​ലാ​യ​ത്.2021 ഡി​സം​ബ​റി​ൽ ഭാ​ര്യ വാ​ണി​യെ
ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ സി​ദ്ധ​നാ​യി ആ​ൾ​മാ​റാ​ട്ടം; പ്ര​തി പി​ടി​യി​ൽ
ചെ​ന്നൈ: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം സി​ദ്ധ​നാ​യി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ക​ഴി​ഞ്ഞ​യാ​ൾ അ​റ​സ്റ്റി​ൽ. ചെ​ന്നൈ സ്വ​ദേ​ശി ര​മേ​ശാ​ണ് പി​ടി​യി​ലാ​യ​ത്.

2021 ഡി​സം​ബ​റി​ൽ ഭാ​ര്യ വാ​ണി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം മേ​ശ​യു​ടെ അ​ടി​യി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച​തി​ന് ശേ​ഷ​മാ​ണ് ര​മേ​ശ് ക​ട​ന്നു​ക​ള​ഞ്ഞ​ത്. പോ​ലീ​സി​നെ വെ​ട്ടി​ച്ച ഡ​ൽ​ഹി​ക്ക് മു​ങ്ങി​യ പ്ര​തി സി​ദ്ധ​ൻ ച​മ​ഞ്ഞ് ജീ​വി​ക്കു​ക​യാ​യി​രു​ന്നു.

സി​ദ്ധ​ൻ വേ​ഷ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ അ​ട​ക്കം ആ​ശ്ര​മ​ങ്ങ​ളി​ൽ ത​ങ്ങി​യ പ്ര​തി, തി​രി​ച്ച് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് എ​ത്തു​ക​യും തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ക​യു​മാ​യി​രു​ന്നു.

വാ​ണി കേ​സി​ൽ അ​ടു​ത്തി​ടെ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യു​ടെ സൂ​ച​ന ല​ഭി​ച്ച​ത്. ‌

ക​ഴി​ഞ്ഞ ദി​വ​സം സു​ഹൃ​ത്തി​ന് പ​ണം ഗൂ​ഗി​ൾ പേ ​ചെ​യ്ത​താ​ണ് പ്ര​തി​യെ പി​ടി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. പു​ല​ർ​ച്ചെ ചെ​ന്നൈ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ത​മി​ഴ്നാ​ട് പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
More in Latest News :