+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന കാ​റി​നു പി​ഴ അ​ട​യ്ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന വാ​ഹ​ന​ത്തി​ന് പി​ഴ അ​ട​യ്ക്കാ​ൻ നോ​ട്ടീ​സ്. കാ​ഞ്ഞി​ര​പ്പ​ള്ളി മു​ക്കാ​ലി തൈ​പ്പ​റ​മ്പി​ൽ ടി.​എം. സ​ഹീ​ലി​നാ​ണ് സ​ൺ ഫി​ലിം ഒ​ട്ടി​ച്ചു എ​ന്ന പേ​രി​ൽ
വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന കാ​റി​നു പി​ഴ അ​ട​യ്ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്
കാ​ഞ്ഞി​ര​പ്പ​ള്ളി: വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന വാ​ഹ​ന​ത്തി​ന് പി​ഴ അ​ട​യ്ക്കാ​ൻ നോ​ട്ടീ​സ്. കാ​ഞ്ഞി​ര​പ്പ​ള്ളി മു​ക്കാ​ലി തൈ​പ്പ​റ​മ്പി​ൽ ടി.​എം. സ​ഹീ​ലി​നാ​ണ് സ​ൺ ഫി​ലിം ഒ​ട്ടി​ച്ചു എ​ന്ന പേ​രി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

എ​ഐ കാ​മ​റ​യെ പ​റ്റി വ്യാ​പ​ക ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന വാ​ഹ​ന​ത്തി​നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​രി​ട്ട് ഫോ​ട്ടോ എ​ടു​ത്ത് അ​യ​ച്ച നോ​ട്ടീ​സി​ലാ​ണ് തെ​റ്റ് ക​ട​ന്നു കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് മോ​ട്ട​ർ വാ​ഹ​ന നി​യ​മം ലം​ഘി​ച്ച​താ​യി കാ​ണി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി സ​ഹീ​ലി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ മെ​സേ​ജ് വ​രു​ന്ന​ത്. തു​ട​ർ​ന്ന് ഇ​ത​നു​സ​രി​ച്ച് പ​രി​വാ​ഹ​ൻ സൈ​റ്റി​ൽ നി​ന്നു ഇ ​ചെ​ലാ​ൻ ഡൗ​ൺ​ലോ​ഡ് ചെ​യ്തു.

സ​ൺ ഫി​ലിം ഒ​ട്ടി​ച്ച​തി​ന് 500 രൂ​പ പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു നോ​ട്ടീ​സ്. സ​ഹി​ലി​ന്‍റെ കാ​ർ വെ​ള്ള നി​റ​ത്തി​ലു​ള്ള ഹ്യു​ണ്ടാ​യി ഇ​യോ​ണാ​ണ്. എ​ന്നാ​ൽ, നോ​ട്ടീ​സി​നൊ​പ്പം കാ​ണി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഉ​ള്ള​താ​ക​ട്ടെ ചു​വ​ന്ന നി​റ​മു​ള്ള ഹോ​ണ്ട ജാ​സ് കാ​റും.

മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ലി​രു​ന്നു എ​ടു​ത്തി​രി​ക്കു​ന്ന ഫോ​ട്ടോ​യി​ൽ കാ​റി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റ് വ്യ​ക്ത​മ​ല്ല. തി​രു​വ​ന​ന്ത​പു​രം കൃ​ഷ്ണ ന​ഗ​ർ സ്നേ​ഹ​പു​രി​യി​ൽ വ​ച്ച് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.08ന് ​നി​യ​മം ലം​ഘി​ച്ച് വാ​ഹ​നം ക​ട​ന്നു പോ​യ​താ​യാ​ണ് നോ​ട്ടീ​സ്.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ഴ​യി​ട്ടി​രി​ക്കു​ന്ന സ​മ​യ​ത്ത് താ​നും വാ​ഹ​ന​വും വീ​ട്ടി​ലാ​യി​രു​ന്നു​വെ​ന്ന് സ​ഹീ​ൽ പ​റ​യു​ന്നു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ൽ വി​ളി​ച്ച് സ​ഹി​ൽ പ​രാ​തി അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സ​ഹീ​ൽ.
More in Latest News :