+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.​വി. ശ്രീ​നി​ജ​ൻ എം​എ​ൽ​എ​യെ ചോ​ദ്യം​ചെ​യ്ത് ആ​ദാ​യ​നി​കു​തി വ​കു​പ്പ്

കൊ​ച്ചി: സി​നി​മാ മേ​ഖ​ല​യി​ലെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ പി.വി. ശ്രീ​നി​ജ​നെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ചോ​ദ്യം​ചെ​യ്തു. ചോ​ദ്യം​ചെ​യ്യ​ൽ ന​ട​പ​ടി നാ​ല് മ​ണി​ക്കൂ​
പി.​വി. ശ്രീ​നി​ജ​ൻ എം​എ​ൽ​എ​യെ ചോ​ദ്യം​ചെ​യ്ത് ആ​ദാ​യ​നി​കു​തി വ​കു​പ്പ്
കൊ​ച്ചി: സി​നി​മാ മേ​ഖ​ല​യി​ലെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ പി.വി. ശ്രീ​നി​ജ​നെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ചോ​ദ്യം​ചെ​യ്തു. ചോ​ദ്യം​ചെ​യ്യ​ൽ ന​ട​പ​ടി നാ​ല് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു.

അ​ടു​ത്തി​ടെ ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​ക്ക​ളു​ടേ​യും താ​ര​ങ്ങ​ളു​ടേ​യും വീ​ടു​ക​ളി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ലു​ൾ​പ്പെ​ട്ട ഒ​രു നി​ർ​മാ​താ​വി​ന്‍റെ സാ​മ്പ​ത്തി​ക രേ​ഖ​ക​ളി​ൽ ശ്രീ​നി​ജ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

എം​എ​ൽ​എ നി​ർ​മാ​താ​വി​ന് ഒ​ന്ന​ര​ക്കോ​ടി രൂ​പ കൈ​മാ​റി​യെ​ന്നാ​ണ് രേ​ഖ​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​യ​ത്. ഈ ​ഇ​ട​പാ​ടി​നെ​പ്പ​റ്റി​യാ​ണ് അ​ധി​കൃ​ത​ർ അ​ന്വേ​ഷി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, നി​ർ​മാ​താ​വി​ൽ നി​ന്ന് 2016-ൽ ​താ​ൻ 50 ല​ക്ഷം രൂ​പ ക​ടം​വാ​ങ്ങി​യി​രു​ന്നു​വെ​ന്നും ഇ​ത് 2022-ൽ ​തി​രി​കെ ന​ൽ​കി​യെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. ഇ​ട​പാ​ടി​നെ​പ്പ​റ്റി ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന് എ​ല്ലാ വി​വ​ര​ങ്ങ​ളും കൈ​മാ​റി​യെ​ന്നാ​ണ് എം​എ​ൽ​എ അ​റി​യി​ച്ച​ത്.
More in Latest News :