+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്ലോ​റി​ഡ​യി​ൽ ഇ​ന്ത്യ​ൻ ഐ​ടി ജീ​വ​ന​ക്കാ​ര​ൻ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു

ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്ത് ആ​ന്ധ്ര പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ഐ​ടി ജീ​വ​ന​ക്കാ​ര​ൻ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു. തി​ര​യി​ൽ അ​ക​പ്പെ​ട്ട മ​ക​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന
ഫ്ലോ​റി​ഡ​യി​ൽ ഇ​ന്ത്യ​ൻ ഐ​ടി ജീ​വ​ന​ക്കാ​ര​ൻ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു
ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്ത് ആ​ന്ധ്ര പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ഐ​ടി ജീ​വ​ന​ക്കാ​ര​ൻ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു. തി​ര​യി​ൽ അ​ക​പ്പെ​ട്ട മ​ക​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി. ​വെ​ങ്ക​ട രാ​ജേ​ഷ് കു​മാ​ർ(44) എ​ന്ന ടെ​ക്കി മ​ര​ണ​പ്പെ​ട്ട​ത്.

ജാ​ക്ക്സ​ൺ​വി​ല്ലി​ലെ മി​ക്കേ​ഴ്സ് ബീ​ച്ചി​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട്(​പ്രാ​ദേ​ശി​ക സ​മ​യം) ആ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബാ​പ​ട്‌​ല ജി​ല്ല​യി​ലെ അ​ടാ​ങ്കി ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള കു​മാ​ർ, ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം ബീ​ച്ചി​ൽ എ​ത്തി​യ​താ​യി​രു​ന്നു.

ക​ട​ൽ​തീ​ര​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​മാ​റി​ന്‍റെ 12 വ​യ​സു​കാ​ര​നാ​യ മ​ക​ൻ പൊ​ടു​ന്ന​നേ​യു​ണ്ടാ​യ തി​ര​യി​ള​ക്ക​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ തി​ര​യി​ൽ മു​ങ്ങി​പ്പോ​കാ​ൻ ഒ​രു​ങ്ങി​യ മ​ക​നെ ര​ക്ഷി​ക്കാ​നാ​യി ഇ​റ​ങ്ങി​യ കു​മാ​റും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ബീ​ച്ചി​ലു​ണ്ടാ​യി​രു​ന്ന ഒ​രു അ​മേ​രി​ക്ക​ൻ യു​വാ​വ് ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്കെ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ഹെ​ലി​കോ​പ്റ്റ​റി​ൽ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്ത് വൂ​ൾ​ഫ്സ​ൺ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും മു​മ്പ് ത​ന്നെ കു​മാ​ർ മ​രി​ച്ചി​രു​ന്ന​താ​യും മ​ക​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ് കു​മാ​ർ ജോ​ലി​ക്കാ​യി അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​ത്. പി​ന്നാ​ലെ മേ​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വും ഫ്ലോ​റി​ഡ​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.
More in Latest News :