+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏക സിവിൽ കോഡ്: മാ​ര്‍ ആ​ല​ഞ്ചേ​രി​യു​ടെ പേ​രി​ല്‍ വ്യാജ വാർത്ത പ്രചരിക്കുന്നുവെന്ന് സീ​റോ ​മ​ല​ബാ​ര്‍ മീ​ഡി​യ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: ഏ​ക സി​വി​ല്‍ കോ​ഡി​നെ സീറോ മലബാർ സ​ഭ സ്വാ​ഗ​തം ചെ​യ്തുവെന്ന വി​ധ​ത്തി​ല്‍ സാ​മൂ​ഹ്യ ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത വ്യാ​ജ​മെ​ന്ന് മീ​ഡി​യ ക​മ്മീ​ഷ​ന്‍. സീ​റോ​ മ​ല​ബാ​ര്‍​
ഏക സിവിൽ കോഡ്: മാ​ര്‍ ആ​ല​ഞ്ചേ​രി​യു​ടെ പേ​രി​ല്‍ വ്യാജ വാർത്ത പ്രചരിക്കുന്നുവെന്ന് സീ​റോ ​മ​ല​ബാ​ര്‍ മീ​ഡി​യ ക​മ്മീ​ഷ​ന്‍
കൊ​ച്ചി: ഏ​ക സി​വി​ല്‍ കോ​ഡി​നെ സീറോ മലബാർ സ​ഭ സ്വാ​ഗ​തം ചെ​യ്തുവെന്ന വി​ധ​ത്തി​ല്‍ സാ​മൂ​ഹ്യ ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത വ്യാ​ജ​മെ​ന്ന് മീ​ഡി​യ ക​മ്മീ​ഷ​ന്‍. സീ​റോ​ മ​ല​ബാ​ര്‍​ സ​ഭ പി​ആ​ര്‍​ഒ​യും മീ​ഡി​യാ ക​മ്മീഷ​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഫാ.​ആ​ന്‍റണി വ​ട​ക്കേ​ക​ര​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് മേ​ജ​ര്‍ ആ​ര്‍​ച്ചു​ബി​ഷ​പ്പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി രം​ഗ​ത്തു​വ​ന്നു എ​ന്ന ത​ര​ത്തി​ല്‍ വാ​ട്‌​സ് ആപ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ വ്യാ​പ​ക​മാ​യി വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സ​ഭ ഇ​ക്കാ​ര്യ​ത്തി​ല്‍ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്.

വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാർ ആലഞ്ചേരി ഇ​തു​വ​രെ ഒ​രു പ്ര​തി​ക​ര​ണ​വും ന​ട​ത്തി​യി​ട്ടി​ല്ല. അദ്ദേഹത്തിന്‍റെ പ്ര​തി​ക​ര​ണ​മെ​ന്ന പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ വാ​സ്ത​വ​ വി​രു​ദ്ധ​മാ​ണെ​ന്നും മീഡിയ കമ്മീഷൻ അറിയിച്ചു.
More in Latest News :