+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​വാ​സ - മൃ​ഗ​മേ​ഖ​ല​ക​ളെ ത​രം തി​രി​ക്ക​ണം; അ​രി​ക്കൊ​മ്പ​നാ​യി സു​പ്രീംകോ​ട​തി​യി​ല്‍ ഹ​ര്‍​ജി

ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ വ​ന്യ​മൃ​ഗമ​നു​ഷ്യ സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ സി.​ആ​ര്‍ നീ​ല​ക​ണ്ഠ​ന്‍, വി.​കെ. ആ​ന​ന
ജ​ന​വാ​സ - മൃ​ഗ​മേ​ഖ​ല​ക​ളെ ത​രം തി​രി​ക്ക​ണം; അ​രി​ക്കൊ​മ്പ​നാ​യി സു​പ്രീംകോ​ട​തി​യി​ല്‍ ഹ​ര്‍​ജി
ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ വ​ന്യ​മൃ​ഗ-മ​നു​ഷ്യ സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ സി.​ആ​ര്‍ നീ​ല​ക​ണ്ഠ​ന്‍, വി.​കെ. ആ​ന​ന്ദ​ന്‍ എ​ന്നി​വ​രാ​ണ് ഹ​ര്‍​ജി​ക്കാ​ര്‍. കേ​ന്ദ്രം, കേ​ര​ളം, ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രു​ക​ളെ എ​തി​ര്‍​ക​ക്ഷി​യാ​ക്കി​യാ​ണ് ഹ​ര്‍​ജി.

ശാ​സ്ത്രീ​യ​ പ​ഠ​ന​ത്തി​ലൂ​ടെ ജ​ന​വാ​സ - മൃ​ഗ​മേ​ഖ​ല​ക​ളെ ത​രം തി​രി​ക്ക​ണം. ആ​ന​ത്താ​ര​ക​ളും ജ​ന​വാ​സമേ​ഖ​ല​ക​ളും ത​രം തി​രി​ക്ക​ണം. ഇ​തി​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ഠ​നം​ന​ട​ത്ത​ണം. ഒ​രു മൃ​ഗ​ത്ത ആ​വാ​സ വ്യ​വ​സ്ഥ​യി​ല്‍ നി​ന്ന് ശാ​സ്ത്രീ​യ​ പ​ഠ​ന​ങ്ങ​ള്‍ ഇ​ല്ലാ​തെ മാ​റ്റ​രു​ത് എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ് ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​തേ സ​മ​യം, അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടിവയ്ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ജൂ​ലൈ ആ​റി​ന് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും. വാ​ക്കിം​ഗ് ഐ ​ഫൗ​ണ്ടേ​ഷ​ന്‍ ഫോ​ര്‍ അ​നി​മ​ല്‍ അ​ഡ്വ​ക്ക​സി എ​ന്ന സം​ഘ​ട​ന​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഒ​ന്നി​ല​ധി​കം ത​വ​ണ മ​യ​ക്കു​വെ​ടി​യേ​റ്റ അ​രി​ക്കൊ​മ്പ​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാണെന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. നി​ല​വി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​വു​മാ​യി അ​രി​ക്കൊ​മ്പ​ന്‍ ഒ​ത്തു​പോ​കു​ന്നി​ല്ല. ഇ​ത് ആ​ന​യു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ച്ചെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​രി​ക്കൊ​മ്പ​ന് ഇ​നി മ​യ​ക്കു​വെ​ടിവ​യ്ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം.
More in Latest News :