+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

10 രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ 24-ന്

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത്, പ​ശ്ചി​മ ബം​ഗാ​ൾ, ഗോ​വ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വ് വ​രു​ന്ന 10 രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ 24ന് ​ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ
10 രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ 24-ന്
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത്, പ​ശ്ചി​മ ബം​ഗാ​ൾ, ഗോ​വ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വ് വ​രു​ന്ന 10 രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ 24-ന് ​ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന രാ​ജ്യ​സ​ഭാ സീ​റ്റി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ഈ ​സീ​റ്റ് ഉ​ൾ​പ്പെ​ടെ ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള മൂ​ന്ന് ബി​ജെ​പി എം​പി​മാ​രു​ടെ രാ​ജ്യ​സ​ഭാം​ഗ​ത്വ കാ​ലാ​വ​ധി ഓ​ഗ​സ്റ്റ് 18-ന് ​അ​വ​സാ​നി​ക്കും.

പ​ശ്ചി​മ ബം​ഗാ​ളി​ൽ ആ​റും ഗോ​വ​യി​ൽ ഒ​രു രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന്‍റെ ബം​ഗാ​ളി​ലെ ര​ണ്ട് രാ​ജ്യ​സ​ഭാ എം​പി​മാ​രി​ൽ ഒ​രാ​ളാ​യ പ്ര​ദീ​പ് ഭ​ട്ടാ​ചാ​ര്യ​യു​ടെ​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ഡെ​റി​ക് ഒ​ബ്ര​യ​ന്‍റെ​യും സീ​റ്റു​ക​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ജൂ​ലൈ ആ​റി​ന് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും ജൂ​ലൈ 13 മു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ജൂ​ലൈ 17 ആ​ണ് പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.
More in Latest News :