+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഉ​ന്ന​ത സി​പി​എം നേ​താ​വ് കൈ​തോ​ല​പ്പാ​യ​യി​ൽ പൊ​തി​ഞ്ഞ് ര​ണ്ട് കോ​ടി കൈ​ക്കൂ​ലി വാ​ങ്ങി'

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത സി​പി​എം നേ​താ​വ് കൈ​തോ​ല​പ്പാ​യ​യി​ൽ പൊ​തി​ഞ്ഞ് ര​ണ്ട് കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ദേ​ശാ​ഭി​മാ​നി മു​ൻ പ​ത്രാ​ധി​പ സ​മി​തി അം​ഗം ജി. ​
തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത സി​പി​എം നേ​താ​വ് കൈ​തോ​ല​പ്പാ​യ​യി​ൽ പൊ​തി​ഞ്ഞ് ര​ണ്ട് കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ദേ​ശാ​ഭി​മാ​നി മു​ൻ പ​ത്രാ​ധി​പ സ​മി​തി അം​ഗം ജി. ​ശ​ക്തി​ധ​ര​ൻ.

സി​പി​എം നേ​തൃ​ത്വ​വു​മാ​യി ഇ‌​ട​ഞ്ഞു​നി​ൽ​ക്കു​ന്ന ശ​ക്തി​ധ​ര​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ടൈം​സ് സ്ക്വ​യ​ർ വ​രെ പ്ര​ശ​സ്ത​നാ​യ നേ​താ​വാ​ണ് ഇ​ത്ത​ര​ത്തി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യ​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കൊ​ച്ചി ക​ലൂ​രി​ലെ ഓ​ഫീ​സ് മു​റി​യി​ൽ വ​ച്ച് ഉ​ന്ന​ത​നാ​യ നേ​താ​വി​നെ പ​ണം എ​ണ്ണാ​ൻ താ​ൻ സ​ഹാ​യി​ച്ചു​വെ​ന്ന് പോ​സ്റ്റി​ൽ പ​റ​യു​ന്നു. വ​ൻ തോ​ക്കു​ക​ളി​ൽ നി​ന്നും ഈ ​നേ​താ​വ് വാ​ങ്ങി​യ പ​ണ​മാ​ണ് എ​ണ്ണി​യ​ത്. ര​ണ്ട് കോ​ടി 35,000 രൂ​പ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ത​ന്‍റെ ഓ​ഫീ​സി​ലാ​യി​രു​ന്നു അ​ന്ന് ഈ ​നേ​താ​വ് താ​മ​സി​ച്ച​തെ​ന്നും നി​ല​വി​ലെ ഒ​രു മ​ന്ത്രി​യു​ടെ കാ​റി​ൽ കൈ​തൊ​ല​പ്പാ​യ​യി​ൽ പൊ​തി​ഞ്ഞാ​ണ് ഈ ​പ​ണം കൊ​ണ്ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​തെ​ന്നും ശ​ക്തി​ധ​ര​ൻ ആ​രോ​പി​ച്ചു.

കോ​വ​ള​ത്ത് വെ​ച്ച് ഇ​തേ നേ​താ​വി​ന് ഒ​രു കോ​ടീ​ശ്വ​ര​ൻ ര​ണ്ട് ക​വ​റി​ലാ​യി 20 ല​ക്ഷം രൂ​പ കൈ​മാ​റി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ഇ​തി​ൽ ഒ​രു ക​വ​ർ പാ​ർ​ട്ടി സെ​ന്‍റ​റി​ൽ ഏ​ൽ​പ്പി​ച്ചെ​ന്നും സ​മാ​ന​തു​ക​യു​ള്ള ഒ​രു ക​വ​ർ നേ​താ​വ് കൊ​ണ്ടു​പോ​യെ​ന്നും ശ​ക്തി​ധ​ര​ൻ കു​റി​ച്ചു.
More in Latest News :