+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ത​ർ പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് വെടിയേറ്റു

ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ഉ​ന്നാ​വി​ൽ പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് നേ​രെ വെ​ടി​വ​യ്പ്. പി.​ഡി. ന​ഗ​ർ സ്വ​ദേ​ശി​യാ​യ മ​ന്നു അ​ശ്വ​തി​ക്ക്(25) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.ശ​നി​യാ
ഉ​ത്ത​ർ പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് വെടിയേറ്റു
ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ഉ​ന്നാ​വി​ൽ പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് നേ​രെ വെ​ടി​വ​യ്പ്. പി.​ഡി. ന​ഗ​ർ സ്വ​ദേ​ശി​യാ​യ മ​ന്നു അ​ശ്വ​തി​ക്ക്(25) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 10:30-ഓ​ടെ​യാ​ണ് അ​ശ്വ​തി​ക്ക് നേ​രെ അ​ജ്ഞാ​ത​സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കാ​ൺ​പു​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അറിയിച്ചു.
More in Latest News :