ഷറപ്പോവ തിരിച്ചെത്തുന്നു
12:19 AM Mar 02, 2017 | Deepika.com
റോം: ടെന്നീസ് ലോകത്തെ താരസുന്ദരി മരിയ ഷറപ്പോവ കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. നിരോധിത മരുന്ന് ഉപയോഗിച്ചതിനു 15 മാസത്തെ വിലക്കു നേരിട്ട റഷ്യന്‍ താരം ഇറ്റാലിയന്‍ ഓപ്പണില്‍ വെല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് കളിക്കാന്‍ ഒരുങ്ങുന്നത്. മുന്‍ ലോക ഒന്നാം നമ്പറായ ഷറപ്പോവ അഞ്ചു വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരമാണ്. 2016 ഓസ്ട്രേലിയന്‍ ഓപ്പണില്‍ നടത്തിയ പരിശോധനയിലാണ് ഷറപ്പോവ നിരോധിത മരുന്നായ മെലഡോണിയം ഉപയോഗിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടു വര്‍ഷത്തെ വിലക്കാണ് രാജ്യാന്തര ടെന്നീസ് ഫെഡറേഷന് ഷറപ്പോവയ്ക്കു വിധിച്ചത്. പിന്നീട് കായിക കോടതി അത് 15 മാസങ്ങളാക്കി ചുരുക്കുകയായിരുന്നു. മെയ് 15നാണ് ഇറ്റാലിയന്‍ ഓപ്പണ്‍ തുടങ്ങുന്നത്.