+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി

ശ്രീ​ക​ണ്ഠ​പു​രം: കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ കാ​ഞ്ഞി​ര​ക്കൊ​ല്ലി മേ​ഖ​ല​യി​ൽ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം തു​ട​ങ്ങി. കാ​ഞ്ഞി​ര​ക്കൊ​ല്ലി, കു​ര​ങ്ങ​ൻ​മ​ല, കൊ​ട്ട
കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി
ശ്രീ​ക​ണ്ഠ​പു​രം: കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ കാ​ഞ്ഞി​ര​ക്കൊ​ല്ലി മേ​ഖ​ല​യി​ൽ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം തു​ട​ങ്ങി. കാ​ഞ്ഞി​ര​ക്കൊ​ല്ലി, കു​ര​ങ്ങ​ൻ​മ​ല, കൊ​ട്ടാ​ടി​ക്ക​വ​ല, ചീ​ത്ത​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ളം വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. കു​ര​ങ്ങ​ൻ​മ​ല ആ​ക്‌‌‌‌‌‌ഷൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷാ​ജി പാ​ട്ട​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി ലോ​റി​ക​ളി​ലാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. 2500 ഓ​ളം കു​ടും​ബ​ങ്ങ​ൾ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ കു​ടി​വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്.
മാ​ർ​ച്ച് ആ​ദ്യ​വാ​ര​ത്തോ​ടെ കി​ണ​റു​ക​ൾ പൂ​ർ​ണ​മാ​യും വ​റ്റു​ന്ന മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ചീ​ത്ത​പ്പാ​റ​യി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് കു​ടി​വെ​ള്ള പ​ദ്ധ​തി സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും നോ​ക്കു​കു​ത്തി​യാ​യി​രി​ക്കു​ക​യാ​ണ്. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളൊ​ന്നും ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടു​മി​ല്ല.