നെടുമങ്ങാട്: കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ആൾ കിണറ്റിൽ കുടുങ്ങി. ഇയാളെ രക്ഷിക്കാനായി കിണറ്റിൽ ഇറ ങ്ങിയ ആളും തിരികെ കയറാ നാവാതെ കുടുങ്ങി. നെടുമങ്ങാട് അഗ്നിശമന സേനാ വിഭാഗം എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. പൂവത്തൂർ സ്വദേശികളായ ശ്രീകുമാരൻ നായർ ,വിജയകുമാർ എന്നിവരാണ് കിണറ്റിനുള്ളിൽ കുടുങ്ങിയത്. ശ്രീകുമാരൻ നായർക്ക് കാലിന് ഒടിവും പരിക്കും ഉണ്ടായിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂവത്തൂർ മേലേകുന്നിൽ പുത്തൻ വീട്ടിൽ ശ്രീകുമാരിയുടെ വീട്ടിലെ ആറുപത് അടിയോളം താഴ്ചവരുന്ന കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ശ്രീകുമാരൻ നായർ തിരികെ കയറാൻ ശ്രമിക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. ഇദേഹത്തെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു വിജയകുമാർ.
രണ്ടുപേർക്കും തിരികെ കയറാൻ പറ്റാതായതോടെ അഗ്നിശമന സേനാ വിഭാഗത്തിലെ മെക്കാനിക് സതികുമാർ, ഫയർമാൻ ഹരിലാൽ എന്നിവർ ചേർന്ന് കിണറ്റിൽ ഇറങ്ങി ഇവരെ കരക്കെത്തിച്ചു.