കോവളം: വിഴിഞ്ഞത്ത് മത്സ്യ ബന്ധന വള്ളം കത്തി നശിച്ചു. പള്ളിത്തുറ പുരയിടത്തിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ഇന്നലെ ഉച്ചയോടെ പൂർണമായും കത്തി നശിച്ചത്.
കരക്ക് കയറ്റി വെച്ചിരുന്ന വള്ളത്തിന് സമീപത്തെ ചവറുകൂനയിൽ നിന്ന് തീപടർന്നാതാണെന്നാണ് കരുതുന്നത്. നാട്ടുകാർവിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.