നെടുമങ്ങാട് : ശാന്തിഗിരി ബഥനി ധ്യാനകേന്ദ്രത്തിൽ നാളെ രാവിലെ ഒൻപതു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ പീഡാനുഭവ വാര ഒരുക്കധ്യാനം നടക്കും. കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറി ഫാ. വർഗീസ് മുണ്ടയ്ക്കൽ കപ്പൂച്ചിൻ വചന സന്ദേശം നൽകും. ധ്യാനശുശ്രൂഷകൾക്ക് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് മൂഴിക്കര ഒഐസി നേതൃത്വം വഹിക്കും. ഫോണ് : 0472-2898435.