+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേ​ന​ല​വ​ധി പാ​ഠ​ശാ​ല​ 16 മുതൽ

പാ​ലോ​ട്: ക​ളി​യും ചി​രി​യും വി​ജ്ഞാ​ന​വും പ​ങ്കി​ട്ട് വേ​ന​ല​വ​ധി​ക്ക് പു​തു​മ​യു​ടെ പാ​ഠ​ശാ​ല​യൊ​രു​ക്കു​ക​യാ​ണ് അ​റി​വോ​രം എ​ന്ന പേ​രി​ൽ പ്ലാ​വ​റ കൈ​ര​ളി ഗ്ര​ന്ഥ​ശാ​ല. നാ​ലു മു​ത​ൽ ഒ​ന്പ​താം ക്ല
വേ​ന​ല​വ​ധി പാ​ഠ​ശാ​ല​ 16 മുതൽ
പാ​ലോ​ട്: ക​ളി​യും ചി​രി​യും വി​ജ്ഞാ​ന​വും പ​ങ്കി​ട്ട് വേ​ന​ല​വ​ധി​ക്ക് പു​തു​മ​യു​ടെ പാ​ഠ​ശാ​ല​യൊ​രു​ക്കു​ക​യാ​ണ് അ​റി​വോ​രം എ​ന്ന പേ​രി​ൽ പ്ലാ​വ​റ കൈ​ര​ളി ഗ്ര​ന്ഥ​ശാ​ല. നാ​ലു മു​ത​ൽ ഒ​ന്പ​താം ക്ലാ​സു​വ​രെ​യു​ള്ളവ​ർ​ക്കാ​യി പേ​ര​ക്കു​ഴി ഗ​വ. എ​ൽ​പി​എ​സി​ൽ 16 മു​ത​ൽ 23 വ​രെ​യാ​ണ് അ​റി​വോ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 16 ന് ​രാ​വി​ലെ 10 ന് ​ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു വേ​ന​ല​വ​ധി പാ​ഠ​ശാ​ല​ക്ക് തി​രി​തെ​ളി​ക്കും. തു​ട​ർ​ന്ന് സം​ഗീ​ത താ​ള വി​ദ​ഗ്ധ​രാ​യ അ​ജീ​ഷ് കോ​ഴി​ക്കോ​ടും ഷൈ​ജു അ​ക്ക​ട്ടൂ​രും ചേ​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് താ​ള​മേ​ള​മൊ​രു​ക്കും. 17 ന് ​ചെ​പ്പ​ടി​വി​ദ്യ​യു​ടെ ഉ​ള്ളുതെ​ളി​ച്ച് മ​ജീ​ഷ്യ​ൻ അ​ശ്വി​ൻ ക്ലാ​സെ​ടു​ക്കും. 18 ന് ​ജൈ​വ​കൃ​ഷി​യു​ടെ ന​ല്ല​പാ​ഠ​വു​മാ​യി ന​ന്ദി​യോ​ട് കൃ​ഷി ഓ​ഫീ​സ​ർ എ​സ്. ജ​യ​കു​മാ​ർ കു​ട്ടി​ക​ളോ​ട് സം​വ​ദി​ക്കും. 19 ന് ​മി​നി​സ്ക്രീ​ൻ ആ​ർ​ട്ടി​സ്റ്റ് അ​സിം​പ​ള്ളിവി​ള കു​ട്ടി​ക​ളോ​ടൊ​പ്പം ചേ​രും. 20ന് ​ഇ​ല​ക്ട്രോ​ണി​ക് മേ​ഖ​ല​യി​ലെ ല​ഘു തൊ​ഴി​ലി​ൽ സ​തീ​ന്ദ്ര​ൻ പ​ന്ത​ല​ക്കോ​ട് പ​രി​ശീ​ല​നം ന​ൽ​കും. 21 ന് ​മൊ​ബൈ​ൽ​ഫോ​ണ്‍,കം​പ്യൂ​ട്ട​ർ വ​ഴി​ക​ളി​ലെ നെ​ല്ലും പ​തി​രും ചി​ക​ഞ്ഞ് ഫാ​. സി​ബി​ൻ​പോ​ൾ പ്രസംഗിക്കും. 22 ന് ​കോ​ട്ടൂ​ർ ആ​ന​ക്കൊ​ട്ടി​ലി​ലേ​ക്ക് വി​നോ​ദ​യാ​ത്ര. 23 ന് ​പാ​ച​ക ക​ല​യി​ലെ രു​ചി​ഭേ​ദ​മൊ​രു​ക്കി പ​രി​ശീ​ല​നം. വൈ​കി​ട്ട് പ​ഠ​ന​ശാ​ല​യു​ടെ സ​മാ​പ​നം ഡി. ​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വ​ര​ങ്ങ​ൾ​ക്ക്-9497841000, 9446178400, 9446450765.