ആര്യനാട്: അരുവിക്കര നിയോജകമണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം കണ്ടെത്തണമെന്ന ആവശ്യവുമായി ബിജെപി അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി ഓഫീസിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു.തുടർന്നു നടന്ന പ്രതിഷേധ സമ്മേളനം പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് അധ്യക്ഷനായി സംസ്ഥാന കമ്മിറ്റി അംഗം എസ്. കൃഷ്ണകുമാർ കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശിവജിപുരം ഭൂവനചന്ദ്രൻ, തുടങ്ങിയവർ പ്രസംഗിച്ചു.