കടുത്തുരുത്തി: എസ്ബിടിയെ എസ്ബിഐയിൽ ലയിപ്പിച്ചതോടെ ഉപഭോക്താക്കളെ പകൽ കൊള്ള ചെയ്യുന്ന എസ്ബിഐ യുടെ നിലപാട് അവസാനിപ്പിക്കണമെന്ന് കേരള കോണ്ഗ്രസ് (സ്കറിയ) കടുത്തുരുത്തി നിയോജകമണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു.
സീറോ ബാലൻസിൽ പ്രവർത്തിച്ചിരുന്ന എസ്ബിടി ഉപഭോക്താക്കൾു നൽകിയിരിക്കുന്ന സേവനം ഇല്ലാതാക്കുക വഴി സാധാരണക്കാരന്റെ കോടിക്കണക്കിന് രൂപയാണ് കൊള്ളയടിക്കപ്പെടുന്നതെന്നും യോഗം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അധ്യക്ഷത വഹിച്ചു. പി.എം. മാത്യു, സിൽജി പൗലോസ്, ജോസഫ് ചേനക്കാല, നിജോ ചെറുവള്ളി, ബേബി കളപ്പുരയ്ക്കൽ, ടോമി രണ്ടുപ്ലാവിൽ എന്നിവർ പ്രസംഗിച്ചു.