കടുത്തുരുത്തി: നബാർഡിന്റെ അംഗീകാരത്തോടെ കാപ്പുന്തലയിൽ പ്രവർത്തിക്കുന്ന ഫാത്തിമാപുരം ഫാർമേഴ്സ് ക്ലബ്ബിന്റെയും എലൈറ്റ് കർഷക ദളത്തിന്റെയും നേതൃത്വത്തിൽ ജൈവ ഉത്പന്നങ്ങളുടെ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.
ഞായറാഴ്ചകളിലാണ് ജൈവ ഉത്പന്നങ്ങളുടെ മാർക്കറ്റ് പ്രവർത്തിക്കുക. സമീപപ്രദേശത്തെ കർഷകരിൽനിന്നും ശേഖരിക്കുന്ന ജൈവപച്ചക്കറികളും മറ്റുൽപന്നങ്ങളും ഫാത്തിമമാതാ പള്ളിയുടെ മുറ്റത്ത് വച്ചാണ് വിപണനം ചെയ്യുന്നത്.
ജൈവവളമുപയോഗിച്ചു പ്രദേശത്തെ കർഷകർ കൃഷി ചെയ്യുന്ന വിഷരഹിതമായ ഉത്പന്നങ്ങൾ നാട്ടുകാർക്ക് മിതമായ വിലയിൽ ലഭ്യമാക്കുകയെന്നതാണ് മാർക്കറ്റ് ലക്ഷ്യമിടുന്നത്. കൂടാതെ കർഷകർക്കു ന്യായവില ഉറപ്പ് വരുത്താനും ഇതിലൂടെ കഴിയുമെന്ന് ഫാർമേഴ്സ് ക്ലബ്ബ് ഭാരവാഹികൾ പറയുന്നു.
ഡയറക്ടർ ഫാ. ജോസഫ് പുതിയിടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് താഴത്തുവരിക്കയിൽ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഇതോടുനുബന്ധിച്ചു നടന്ന ആരോഗ്യ സെമിനാറിൽ കാസർകോഡ് ഡിഎംഒ ഡോ.എ.വി. സുരേഷ് ആഹാരം തന്നെ ഒൗഷധം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
ഞീഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസി സിറിയക്ക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോണ്സണ് കൊട്ടുകാപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.