കുറവിലങ്ങാട്: സിറ്റിസണ്‍ ഫോറം ഭാരവാഹികളായി ജോജോ ഏബ്രഹാംനിധീരി-പ്രസിഡന്റ്, ജോജോ ആളോത്ത്-സെക്രട്ടറി, ജോയിച്ചൻ നാലഞ്ചേരി-വൈസ് പ്രസിഡന്റ്, പോളി ചിറ്റക്കാട്ട്-ജോയിന്റ് സെക്രട്ടറി, ഷിബി തോമസ് വെള്ളായിപറന്പിൽ-ട്രഷറർ എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. യോഗത്തിൽ സംസ്ഥാന കൃഷി വകുപ്പിന്റെ അവാർഡ് നേടിയ തൊടുപുഴ എഡിഎ ജോർജ് സെബാസ്റ്റ്യനെ ആദരിച്ചു. കെ.പി. രാമകൃഷ്ണപിളള, ബേബി ജേക്കബ് തൊണ്ടാംകുഴി എന്നിവർ പ്രസംഗിച്ചു.