ഗോലാഘട്ട് (ആസാം): ആസാമിലെ ഗോലാഘട്ട് ജില്ലയിൽ എണ്ണടാങ്കർ മറിഞ്ഞു പൊട്ടിത്തെറിച്ച് ഒന്പതു വയസുള്ള പെൺകുട്ടി ഉൾപ്പെടെ നാലു പേർ മരിച്ചു. മുപ്പതു പേർക്കു പരിക്കേറ്റു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് ടാങ്കർ മറിയാൻ കാരണമെന്ന് പോലീസ് അറിയിച്ചു. ഓയിൽ ചോർന്നതിനെത്തുടർന്നാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ നാലു വീടുകൾ പൂർണമായി കത്തിനശിച്ചു.