കൊല്ലാട്: കൊല്ലാട് സഹകരണ ബാങ്കിൽ 2015-16 വർഷത്തെ ലാഭവിഹിതമായ 25 ശതമാനം തുകയുടെ വിതരണം വി.എൻ. വാസവൻ നിർവഹിച്ചു. ആദ്യകാല സഹകാരികളെ ആദരിക്കൽ, കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.കെ. കൃഷ്ണനും ബാങ്കിന്റെ മുൻ പ്രസിഡന്റുമാരെ ആദരിക്കൽ പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ. സുനിർകുമാറും നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് സി.വി. ചാക്കോ അധ്യക്ഷത വഹിച്ചു. . മുൻ ബാങ്ക് പ്രസിഡന്റ് എ.ജി. രവീന്ദ്രൻ, ബാങ്ക് വൈസ് പ്രസിഡന്റ് ജി. സജീവ് ലാൽ, ബോർഡംഗങ്ങളായ പി.ജി. സുഗുണൻ, ജയ് പി. പോൾ, ബാബു കപ്പക്കാല, ബാങ്ക് സെക്രട്ടറി ഗീതാ ജി. നായർ എന്നിവർ പ്രസംഗിച്ചു.