കുറ്റ്യാടി: കേന്ദ്ര സർക്കാരിന്റെ നീതി ആയോഗിന്റെ കീഴിൽ നടപ്പിലാക്കുന്ന അടൽ ഇന്നോവേഷൻ പദ്ധതിയിൽ ചാത്തങ്കോട്ടുനട എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന് അടൽ ടിങ്കറിംഗ് ലബോറട്ടറി നേട്ടം കൈവരിച്ചതിൽ ചാത്തങ്കോട്ട്നട പൗരാവലിയുടെ ആദരം.
വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും അണിചേർന്ന ഘോഷയാത്ര നടത്തി.
മയൂഖദാസ്, സാന്ദ്രമരിയ, വിഷ്ണുപ്രിയ, മുരളി തുടങ്ങിയ വിദ്യാർഥികളും പ്രധാനാധ്യാപകൻ ടി.ടി മൂസ, അധ്യാപകൻ ഷിബിൻ മാത്യു തുടങ്ങിയ സംഘമാണ് ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ പ്രോജക്ടുകൾ അവതരിപ്പിച്ചത്. അനുമോദന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ഒ.ടി ഷാജി ഓതറക്കുന്നേൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ.ജോർജ് തീണ്ടാപ്പാറ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ചന്ദ്രൻ, കെ.പി ശ്രീധരൻ, പ്രിൻസിപ്പൽ ഫാ.അഗസ്റ്റിൻ പുന്നശ്ശേരി, മായ പുല്ലാട്ട്, ടി.ടി മൂസ, പി.കെ നവാസ്, പി.കെ ബാബു, സബീൽ റഹ്മാൻ, വിഷ്ണുപ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.