താമരശേരി: കെഎസ്ആർടിസി താമരശേരി സബ് ഡിപ്പോയിൽ ഹർത്താൽ ദിനത്തിൽ ഡ്യൂട്ടിക്കെത്തിയ ജീനക്കാർക്ക് മോട്ടിവേഷൻ ക്ലാസ്.
ചെലവുചുരുക്കി എങ്ങനെ വരുമാനം വർധിപ്പിക്കാം, ഡിപ്പോ എങ്ങനെ ലാഭത്തിൽ പ്രവർത്തിപ്പിക്കാം തുടങ്ങിയ വിഷയങ്ങളിലായിയിരുന്നു ക്ലാസ്. നഷ്ടത്തിന്റെ കണക്കുകൾ നിരത്തുന്ന കെഎസ്ആർടിസിയെ കൈപിടിച്ചുയർത്തുവാൻ ജീവനക്കാർക്ക് കഴിയുന്ന കാര്യങ്ങൾ ചെയ്യുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട ്. ഡ്യൂട്ടിക്കെത്തിയെങ്കിലും ഒരുവിധത്തിലും സർവീസ് നടത്താനാകാത്തതിനാൽ സമയം പാഴാക്കാതെ മോട്ടിവേഷൻ ക്ലാസിലൂടെ ഉൗർജ്ജം പകരുകയായിരുന്നെന്ന് എടിഒ പറഞ്ഞു.
സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന ഡിപ്പോയിൽ ജീവനക്കാർക്ക് ഇരിക്കാൻ സ്ഥമില്ലാത്തതുകൊണ്ട ് ലോഫ്ളോർ ബസിൽ കസേരകൾകൂടി നിരത്തിയാണ് ക്ലാസ് നടത്തിയത്. എടിഒ വി. മുഹമ്മദ്് അബ്ദുൾ നാസർ, കെഎസ്ആർടിസി ട്രെയിനർ ഇ.കെ ജോർജ്, കൺട്രോളിംഗ് ഇൻസ്പെക്ടർ കെ.എം രവീന്ദ്രൻ, എച്ച്വിഎസ് കെ.പി മോഹനൻ എന്നിവർ ക്ലാസെടുത്തു.