+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ അ​മ്മ​യു​ടെ ക​ണ്ണീ​രൊ​പ്പാ​തെ എ​ൽ​ഡി​എ​ഫ് മ​ത്സ​രി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് പി.​സി.​തോ​മ​സ്

മ​ല​പ്പു​റം: ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യു​ടെ ക​ണ്ണീ​രൊ​പ്പാ​തെ പി​ണ​റാ​യി​യു​ടെ സ്ഥാ​നാ​ർ​ഥി മ​ല​പ്പു​റ​ത്ത് മ​ത്സ​രി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​നും എ​ൻ​ഡി​എ ദേ​ശീ​യ സ
ആ അ​മ്മ​യു​ടെ ക​ണ്ണീ​രൊ​പ്പാ​തെ എ​ൽ​ഡി​എ​ഫ്   മ​ത്സ​രി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് പി.​സി.​തോ​മ​സ്
മ​ല​പ്പു​റം: ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യു​ടെ ക​ണ്ണീ​രൊ​പ്പാ​തെ പി​ണ​റാ​യി​യു​ടെ സ്ഥാ​നാ​ർ​ഥി മ​ല​പ്പു​റ​ത്ത് മ​ത്സ​രി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​നും എ​ൻ​ഡി​എ ദേ​ശീ​യ സ​മി​തി അം​ഗ​വു​മാ​യ പി.​സി തോ​മ​സ്. മോ​ദി​ക്കൊ​പ്പം നി​ല്ക്കാ​നു​ള്ള ജ​ന​താ​ത്പ​ര്യം മ​ല​പ്പു​റ​ത്ത് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശ്രീ​പ്ര​കാ​ശി​നു അ​നു​കൂ​ല വോ​ട്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
വ​ൻ പ്ര​ചാ​ര​ണ മു​ന്നേ​റ്റ​മാ​ണ് ശ്രീ​പ്ര​കാ​ശ് ന​ട​ത്തു​ന്ന​ത്. മു​ൻ സ​ർ​ക്കാ​രു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി വി​ക​സ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ഏ​റെ കാ​ര്യം കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​യ്യു​ന്നു​ണ്ട്. റ​ബ​ർ ധാ​രാ​ള​മു​ള്ള മേ​ഖ​ല​യാ​ണ് മ​ല​പ്പു​റം. മ​ണ്ഡ​ല​ത്തി​ൽ റ​ബ​ർ പാ​ർ​ക്ക് സ്ഥാ​പി​ക്കാ​നാ​വും. അ​തി​നു എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യെ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു വി​ജ​യി​പ്പി​ക്ക​ണം. നൂ​റു ഏ​ക്ക​ർ സ്ഥ​ല​ത്ത് നൂ​റു വ്യ​വ​സാ​യം കൊ​ണ്ടു​വ​രു​ന്ന പ​ദ്ധ​തി കേ​ന്ദ്ര​ത്തി​നു​ണ്ട്. ഈ ​പ​ദ്ധ​തി മൂ​വാ​റ്റു​പു​ഴ​യി​ൽ മാ​ത്ര​മാ​ണു​ള്ള​ത്. മു​സ്ലിം പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് മൗ​ലാ​ന ആ​സാ​ദ് ട്ര​സ്റ്റി​ൽ നി​ന്നു പ​ണം ല​ഭ്യ​മാ​വാ​നു​ള്ള അ​വ​സ​രം നി​ല​നി​ല്ക്കു​ന്നു​ണ്ട്. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ കാ​ര​ണം ഇ​തും ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്നി ല്ലെ ന്നും പി.​സി തോ​മ​സ് പ​റ​ഞ്ഞു.