+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖ​ത്ത​റിൽ രാജ്യാന്തര ഡി​ബേ​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​ലി​ക്ക​ട്ട് വാഴ്സിറ്റി ടീ​മി​ന് യാ​ത്ര​യയ​പ്പ്

തേ​ഞ്ഞി​പ്പ​ലം: ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ഇ​ന്നു മു​ത​ൽ 12 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വ​ക​ലാ​ശാ​ലാ ഡി​ബേ​റ്റി​ൽ കാ​ലി​ക്ക​ട്ടി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന അ​ലി പ​റ​ങ്ങോ​ട
ഖ​ത്ത​റിൽ രാജ്യാന്തര ഡി​ബേ​റ്റി​ൽ  പ​ങ്കെ​ടു​ക്കു​ന്ന കാ​ലി​ക്ക​ട്ട് വാഴ്സിറ്റി ടീ​മി​ന് യാ​ത്ര​യയ​പ്പ്
തേ​ഞ്ഞി​പ്പ​ലം: ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ഇ​ന്നു മു​ത​ൽ 12 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വ​ക​ലാ​ശാ​ലാ ഡി​ബേ​റ്റി​ൽ കാ​ലി​ക്ക​ട്ടി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന അ​ലി പ​റ​ങ്ങോ​ട​ത്ത് (ബി​എ പൊ​ളി​റ്റി​ക്സ്), മു​ഹ​മ്മ​ദ് അ​നീ​സു​ദ്ദീ​ൻ (ബി​എ​സ് സി ​സൈ​ക്കോ​ള​ജി), മു​ഹ​മ്മ​ദ് റി​യാ​സ് (ബി​എ സോ​ഷ്യോ​ള​ജി), മു​ഹ​മ്മ​ദ് ഉ​വൈ​സ് (ബി​എ ഇം​ഗ്ലീ​ഷ്) എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്‌​ട​റും അ​റ​ബി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ പ​രി​ശീ​ല​ക​ൻ ഡോ.​എ.​ബി. മൊ​യ്തീ​ൻ​കു​ട്ടി​ക്കും അ​റ​ബി വി​ഭാ​ഗ​ത്തി​ൽ യാ​ത്ര​യ​പ്പ് ന​ൽ​കി.
ദോ​ഹ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ 83 രാ​ജ്യ​ങ്ങ​ളി​ലെ ഇ​രു​നൂ​റോ​ളം സ​ർ​വ​ക​ലാ​ശാ​ല​ക​ൾ മാ​റ്റു​ര​ക്കു​ന്നു​ണ്ട്. അ​ഞ്ച് പ്രാ​ഥ​മി​ക റൗ​ണ്ടു​ക​ളും, ക്വാ​ർ​ട്ട​ർ, സെ​മി​ഫൈ​ന​ൽ, പ്രീ​ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളു​മു​ണ്ടാ​കും.
ഇ​ന്ത്യ​യി​ൽ നി​ന്ന് പ​ങ്കെ​ടു​ക്കു​ന്ന ഏ​ക സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് കാ​ലി​ക്ക​ട്ട്. ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ക്ഷ​ണ​മ​നു​സ​രി​ച്ച് പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് കാ​ലി​ക്ക​ട്ടെ​ന്ന് ഡോ.​എ.​ബി. മൊ​യ്തീ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഡോ.​ഇ. അ​ബ്ദു​ൾ മ​ജീ​ദ്, അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.