കുണ്ടറ: ഭർതൃവീട്ടിലെ കിണറ്റിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മൃതദേഹം പരിശോധനയ്ക്കായി കൊണ്ടുപോയി. കുന്പളം സ്റ്റാർ ഡേലിൽ മനുഷ്യാവകാശ കമ്മീഷൻ ഓഫീസ് ജീവനക്കാരൻ അരുണ്‍ ഐ. ജോസിന്റെ മകൾ ടീന (20) ആണ് മരിച്ചത്. ഭർത്താവ് മധു പ്രസാദിന്റെ കുന്പളം കൊല്ലിടഴികത്ത് വീട്ടുവളപ്പിലെ കിണറ്റിൽനിന്ന് ബുധനാഴ്ച രാത്രി 11.30ന് കുണ്ടറ ഫയർഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്. മധു പ്രസാദിന്റെ സഹോദരൻ ജിതിൻ പ്രസാദാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. മധുവും ജിതിനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.