കോട്ടയം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു നേരേയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു പ്രമുഖ ഗാന്ധിയനും മുൻ നഗരസഭാ കൗണ്‍സിലറുമായ ടി.ജി. ശാമുവൽ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ഒറ്റയാൾ സമരം നടത്തി.
അനീതിക്കു മുട്ടുമടക്കാത്ത മാതൃസ്നേഹം, പോലീസ് ആസ്ഥാനം ആർക്കു വേണ്ടി, എന്നിങ്ങനെ രേഖപ്പെടുത്തിയ പ്ലാകാർഡും കൈയ്യിലേന്തിയായിരുന്നു ഇദ്ദേഹത്തിന്റെ ഒറ്റയാൾ പോരാട്ടം. പോലീസ് ആസ്ഥാനത്തേക്കു വന്നവർക്കെതിരേ നടത്തിയ അതിക്രമം ഒട്ടും ശരിയായില്ലെന്ന് അദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്നം മനസിലാക്കി പ്രവർത്തിക്കേണ്ട പോലീസ് അവർക്ക് എതിരാവരുത്. പോലീസ് അതിക്രമം തുടർന്നാൽ പട്ടാളത്തെ വിളിച്ച് അമർച്ച ചെയ്യണമെന്നാണ് ഒരു പട്ടാളക്കാരനായിരുന്നു തന്റെ അഭിപ്രായമെന്നും ടി.ജി. ശാമുവൽ പ്രതികരിച്ചു.
പോലീസിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരെയും അദേഹം വിമർശിച്ചു. നാട്ടിൽ നടക്കുന്ന ഏതു വിഷയത്തിലും പ്രതികരിക്കുകയും ഒറ്റയാൾ സമരം നടത്തുകയും ചെയ്യുന്ന ടി.ജി. ശാമുവൽ പോലീസിനെതിരേയുള്ള പ്ലാക്കാർഡുമായി നഗരം ചുറ്റിസഞ്ചരിച്ചു.