+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെസിസി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും മൈ​ലാ​ഞ്ചി​യി​ടീ​ൽ മ​ത്സ​രവും നാ​ളെ

കോ​ട്ട​യം: ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ അ​തി​രൂ​പ​ത പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും മൈ​ലാ​ഞ്ചി​യീ​ടി​ൽ മ​ത്സ​ര​വും നാ​ളെ ഉ​ച്ച​യ്ക്ക് 12.30ന് ​കോ​ട്ട​യം എ​സ്എ​ച്ച്മൗ​ണ്ടി​ൽ ജോ​ൺ പു​ല്ലാ​പ്പി
കെസിസി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും  മൈ​ലാ​ഞ്ചി​യി​ടീ​ൽ മ​ത്സ​രവും നാ​ളെ
കോ​ട്ട​യം: ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ അ​തി​രൂ​പ​ത പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും മൈ​ലാ​ഞ്ചി​യീ​ടി​ൽ മ​ത്സ​ര​വും നാ​ളെ ഉ​ച്ച​യ്ക്ക് 12.30ന് ​കോ​ട്ട​യം എ​സ്എ​ച്ച്മൗ​ണ്ടി​ൽ ജോ​ൺ പു​ല്ലാ​പ്പി​ള്ളി ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.
കെ​സി​സി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം മ​ന്ത്രി പി. ​തി​ലോ​ത്ത​മ ൻ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും കെ​സി​സി ക​ർ​മ്മ​രേ​ഖ പ്ര​കാ​ശ​ന ക​ർ​മ്മ​വും നി​ർ​വ​ഹി​ക്കും. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​സി​സി ന​ട​പ്പി​ലാ​ക്കു​ന്ന കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജോ​സ് കെ. ​മാ​ണി എം​പി​യും കെ​സി​സി പ്ര​വ​ർ​ത്ത​ന ഫ​ണ്ട് വി​ത​ര​ണോ​ദ്ഘാ​ട​നം സു​രേ​ഷ്കു​റു​പ്പ് എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ ക്നാ​നാ​യ അ​ൽ​മാ​യ പ്ര​തി​ഭ​ക​ളെ പ്ര​ശ​സ്ത ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ ആ​ദ​രി​ക്കു​ന്ന​താ​ണ​അ. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​പി.​ആ​ർ.​സോ​ന, തോ​മ​സ് ചാ​ഴി​കാ​ട​ൻ, ടി.​സി.​റോ​യി, ഫാ. ​കു​ര്യ​ൻ ത​ട്ടാ​റു​കു​ന്നേ​ൽ, പ്ര​ഫ. ജോ​യി മു​പ്രാ​പ്പ​ള്ളി, ഫാ. ​തോ​മ​സ് ഇ​ട​ത്തി​പ്പ​റ​ന്പി​ൽ, ഷൈ​ജി ഓ​ട്ട​പ്പ​ള്ളി, അ​ഡ്വ. മാ​ത്യു ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
അ​തി​രൂ​പ​ത​ത​ല മൈ​ലാ​ഞ്ചി​യി​ടീ​ൽ മ​ത്സ​ര​ത്തി​ൽ പ​തി​നാ​ല് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്ക് 10001, 7001, 5001 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡ് സ​മ്മാ​ന​മാ​യി ല​ഭി​ക്കും. അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തി​ല​ധി​കം കെ​സി​സി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.