ചുങ്കപ്പാറ: നിർമലപുരം കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമല തീർഥാടനത്തിന്റെ പ്രധാനദിനം ഇന്ന്. വലിയനോന്പിലെ നാല്പതാം വെള്ളി ദിനമായ ഇന്നു നടക്കുന്ന കുരിശുമല കയറ്റത്തിൽ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള തീർഥാടകർ പങ്കെടുക്കും. ചങ്ങനാശേരി, തിരുവല്ല അതിരൂപതകളിലെയും വിജയപുരം രൂപതയിലെയും ചുങ്കപ്പാറ ഐക്യക്രിസ്തീയവേദിയിലെ ദേവാലയങ്ങളിലെ വിശ്വാസികളാണു പ്രധാനമായും പങ്കെടുക്കുന്നത്.
മണിമല ഹോളി മെയ്ജൈ ഫൊറോന, കടയനിക്കാട് സെന്റ് മേരീസ്, പെരുങ്കാവ് സെന്റ് തോമസ്, മണിമല സെന്റ് ബേസിൽ, കരിന്പനക്കുളം തിരുഹൃദയ, കരിക്കാട്ടൂർ സെന്റ് ജയിംസ്, വള്ളംചിറ സെന്റ് മേരീസ് ദേവാലയങ്ങളിൽ നിന്നു വിശ്വാസികൾ കാൽനടതീർഥയാത്രയായി ഉച്ചകഴിഞ്ഞ് 1.30ന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ എത്തിച്ചേരും. തീർഥാടകരെ ഇടവകവികാരി ഫാ.ചെറിയാൻ മണപ്പുറത്തിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. രണ്ടിന് മണിമല ഫൊറോന വികാരി ഫാ.ആന്റണി നിരയത്ത് ആമുഖശുശ്രൂഷ നിർവഹിക്കും.
2.30ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകി കുരിശിന്റെ തീർഥയാത്ര ആശിർവദിക്കും. കാനനപാതയിലൂടെ മൂന്നു കിലോമീറ്റർ ദൂരത്തിൽ മലമുകളിൽ കുരിശിന്റെ തീർഥയാത്ര സമാപിക്കും. ചങ്ങനാശേരി അതിരൂപത വികാരി ജനറാളും ദീപിക മാനേജിംഗ് ഡയറക്ടറുമായ മോണ്‍. ഡോ. മാണി പുതിയിടം സമാപനസന്ദേശം നൽകും. നെടുംകുന്നം ഫൊറോന വികാരി റവ.ഡോ.ജോസഫ് പുതുപ്പറന്പിൽ സമാപന പ്രാർഥന നയിക്കും.
വിശ്വാസികൾക്ക് ചുങ്കപ്പാറ ചെറുപുഷ്പം ദേവാലയ ഇടവകയുടെ ചുമതലയിൽ വിശ്വാസികൾക്ക് കഞ്ഞി വിതരണം നടത്തും.