+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹർത്താൽ പൂർണം: പ്രതിഷേധം അലയടിച്ചു

ചിറ്റൂർ: ജിഷ്ണുവിന്റെ അമ്മയ്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ ചിറ്റൂർ മേഖലയിൽ അതിശക്‌തം. കൊല്ലങ്കോട്ടിൽ നെഹ്റു കോളജ് ബസിന്റെ കണ്ണാടി തല്ലിതകർത്തു. ഇന്ന
ഹർത്താൽ പൂർണം: പ്രതിഷേധം അലയടിച്ചു
ചിറ്റൂർ: ജിഷ്ണുവിന്റെ അമ്മയ്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ ചിറ്റൂർ മേഖലയിൽ അതിശക്‌തം. കൊല്ലങ്കോട്ടിൽ നെഹ്റു കോളജ് ബസിന്റെ കണ്ണാടി തല്ലിതകർത്തു. ഇന്നലെ രാവിലെ 10.15നായിരുന്നു സംഭവം. ഗോവിന്ദാപുരത്ത് പിണറായിയുടെ കോലം കത്തിച്ചു.

കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലങ്കോട് ടൗണിൽ പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് ബസ്സിന് നേരെ അക്രമമുണ്ടായത്. ബസ്സിന്റെ മുൻഭാഗത്തെയും സൈഡ്ഗ്ലാസുകളും തകർത്തിട്ടുണ്ട്. വിവരം സ്‌ഥലത്തെത്തിയ പൊലീസും സമരക്കാരും വാക്കുതർക്കമുണ്ടായത് നേരിയ സംഘർഷത്തിന് കാരണമായി. കെ.എസ്.യു പ്രവർത്തകർ ബസ് അക്രമണത്തിന് ശേഷം കോൺഗ്രസ് ഓഫീസിൽ ഓടിക്കയറി.

തുടർന്ന് ബസ് ആക്രമിച്ചവരെ പിടികൂടാൻ ഓഫീസിനകത്ത് പൊലീസ് കടക്കാൻ ശ്രമിക്കുന്നതറിഞ്ഞ് സമരക്കാർ സ്‌ഥലത്തെത്തിയതോടെ സംഘർഷാവസ്‌ഥ ഉടലെടുത്തു. കൊല്ലങ്കോട് സി.ഐ സ്‌ഥലത്തെത്തി കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയതിനെ തുടർന്ന് നാലുപേരെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. മുതലമട പെരുമ്പാറച്ചള്ള സി.വിഷ്ണു, തെക്കേപാവടി അബുതാഹിർ (35), പല്ലഞ്ചാത്തനൂർ അക്ഷയ് (21), മുതലമട ജയദേവ് എന്നിവർക്കതെിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. കെ.എസ്.യുവിന്റെ നേതൃത്വത്തിൽ കൊല്ലങ്കോട് ടൗണിൽ നടത്തിയ പ്രതിഷേധപ്രകടനത്തിന് ജയഘോഷ്, അരുൺ, കെ.ഗുരുവായൂരപ്പൻ എന്നിവർ നേതൃത്വം നൽകി. പ്രകടനം നടത്തുന്നതിനിടെ ഓടിച്ചുവന്ന ലോറിക്കു നേരെ കല്ലേറു നടത്തിയതിൽ മുൻഭാഗത്തെ കണ്ണാടി തകർന്നു. മുതലമട മണ്ഡലം യൂത്ത്കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗോവിന്ദാപുരം ടൗണിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ബിജോയ്, അബ്്ദുൽറഹ്്മാൻ, വിഷ്ണു എന്നിവർ നേതൃത്വം നൽകി. പല്ലേൾന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റ് ഹനീഫ, ബ്ലോക്ക് സെക്രട്ടറി അരുൺ കുണ്ടുപറമ്പ്, പി.എസ് രാമനാഥൻ, വേലവൻ, മണ്ഡലം വൈസ്പ്രസിഡന്റ് ഗോപാലകൃഷ്ണൻ, പി.സി ശശീന്ദ്രൻ, ഉണ്ണികണ്ണൻ, എ.ജി ശിവരാമൻ, കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കൊഴിഞ്ഞാമ്പാറ ടൗണിൽ കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞു.