+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പട്ടുവ്യവസായ പുനഃസംഘടനാപദ്ധതി ഉദ്യോഗസ്‌ഥരും ഇടനിലക്കാരും അട്ടിമറിച്ചു

ഷൊർണൂർ: കേന്ദ്രസർക്കാരിന്റെ പട്ടുവ്യവസായ പുനഃസംഘടനാപദ്ധതി അട്ടിമറിച്ചു. അട്ടിമറിയുടെ അണിയറക്കാർ പട്ടുവസ്ത്ര വ്യാപാരമേഖലയിലെ ഇടനിലക്കാരും ഉദ്യോഗസ്‌ഥരുമെന്ന് വിമർശനം.കോടിക്കണക്കിനു രൂപ പദ്ധതിക്കായി
പട്ടുവ്യവസായ പുനഃസംഘടനാപദ്ധതി ഉദ്യോഗസ്‌ഥരും ഇടനിലക്കാരും അട്ടിമറിച്ചു
ഷൊർണൂർ: കേന്ദ്രസർക്കാരിന്റെ പട്ടുവ്യവസായ പുനഃസംഘടനാപദ്ധതി അട്ടിമറിച്ചു. അട്ടിമറിയുടെ അണിയറക്കാർ പട്ടുവസ്ത്ര വ്യാപാരമേഖലയിലെ ഇടനിലക്കാരും ഉദ്യോഗസ്‌ഥരുമെന്ന് വിമർശനം.

കോടിക്കണക്കിനു രൂപ പദ്ധതിക്കായി കേന്ദ്രസർക്കാർ നല്കാൻ തീരുമാനിച്ച പദ്ധതിയാണ് ചില ഇടനിലക്കാരുടെ ലാഭക്കൊതിമൂലം നഷ്‌ടമാകുന്നത്. പദ്ധതി നടപ്പിലാകുന്നപക്ഷം സംസ്‌ഥാനത്ത് ഉത്പാദിപ്പിക്കുന്ന കൊക്കൂൺ വസ്ത്രനിർമാണത്തിന് ഉപയോഗിക്കാൻ സാധിക്കും.

ഇതുവഴി കർഷകർക്ക് കൊക്കൂണിന് മുന്തിയ വില ലഭിക്കും എന്നതിനു പുറമേ ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ സാധ്യത തെളിയുകയും ചെയ്യും. സംസ്‌ഥാന സർക്കാർ പദ്ധതിക്കുവേണ്ടി നല്കേണ്ടവിഹിതം നല്കാത്തതിനാലും പ്രാരംഭ പ്രവർത്തനങ്ങൾ നടത്താത്തതുമാണ് പദ്ധതിയെ അട്ടിമറി സാഹചര്യത്തിലെത്തിച്ചത്.

പട്ടുവ്യവസായ വികസനം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട വകുപ്പിലേയും ഗ്രാമവികസന വകുപ്പിലെയും ഉദ്യോഗസ്‌ഥരാണ് പദ്ധതി അട്ടിമറിക്കുന്നതിനു ഇടനിലക്കാരുമായി യോജിച്ച് പ്രവർത്തിച്ചത്. കേരളത്തെ പട്ടുനിർമാണത്തിലും വിപണനത്തിലും സ്വന്തംകാലിൽ നില്ക്കാൻ പര്യാപ്തമാക്കുന്ന വിധത്തിലാണ് സെറിഫെഡ് പദ്ധതി നടപ്പിൽ വരുത്താൻ കേന്ദ്രം തീരുമാനമെടുത്തത്.

സഹകരണമേഖലയിൽ സെറിഫെഡിനെ ശക്‌തിപ്പെടുത്തി താലൂക്കുതല സംഘങ്ങൾവഴി പദ്ധതി നടപ്പാക്കാനായിരുന്നു സംസ്‌ഥാന സർക്കാർ ആലോചിച്ചത്.

കൊക്കൂൺ സംഭരണം, വില്പന, നൂൽനൂല്പ്, പട്ടുനിർമാണം, പട്ടുതുണിത്തരങ്ങളുടെ നേരിട്ടുള്ള വില്പന എന്നിവയായിരുന്നു ലക്ഷ്യങ്ങൾ.

മൂന്നുഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. പദ്ധതിയുടെ എൺപതുശതമാനം തുകയും കേന്ദ്രസർക്കാരാണ് വഹിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സമയബന്ധിതമായി നടപ്പിലാക്കേണ്ട പദ്ധതി പ്രാബല്യത്തിൽ വരുത്തുന്നതിൽ വൻവീഴ്ചയാണ് ഉണ്ടായത്.

കൊക്കൂണിന് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും വിപണിയില്ലാത്തത് മുഖ്യപ്രശ്നമാണ്. ഇതുതന്നെയാണ് മൾബറി കർഷകർ നേരിടുന്ന പ്രശ്നവും. സംസ്‌ഥാനത്ത് പാലക്കാട് ഉൾപ്പെടെയുള്ള മൂന്നു ജില്ലകളാണ് ഏറ്റവും വലിയ കൊക്കൂൺ ഉത്പാദിപ്പിക്കുന്നത്. ഇതു സംഭരിക്കാൻ സർക്കാർ സൗകര്യം ചെയ്യാത്തതിനാൽ ഈ മേഖലയിലുള്ളവർ രംഗത്തുനിന്ന് മാറിനില്ക്കുകയാണ്.

മറ്റു സംസ്‌ഥാനങ്ങളിൽ എത്തിച്ചുവേണം ഇവിടെ ഉത്പാദിപ്പിക്കുന്ന കൊക്കൂൺ വില്പന നടത്താൻ. എന്നാൽ ന്യായവില ലഭിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടാകാറുമില്ല. പട്ടുവ്യവസായ പുനഃസംഘടന പദ്ധതി നിലവിൽ വന്നിരുന്നെങ്കിൽ കൊക്കൂൺ സംഭരണകേന്ദ്രവും ഉണ്ടാകുമായിരുന്നു. കേരളത്തിൽ പട്ടുതുണി ഉത്പാദനം നടന്നാൽ ഇടനിലക്കാർക്കുണ്ടാകുന്ന വൻനഷ്‌ടമാണ് പദ്ധതി അട്ടിമറിക്കാൻ ഇവരെ പ്രേരിപ്പിച്ചത്.