+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇരുമ്പാമുട്ടി 25–ാം വാക്കോടൻ കുരിശുമല തീർഥാടനം ഇന്ന്

പാലക്കയം: ഇരുമ്പാമുട്ടി നിരവ് സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്കാപള്ളി 25–ാം വാക്കോടൻ കുരിശുമല തീർഥാടനം ഇന്ന് നടക്കും. ഇന്നത്തെ നാല്പതാം വെള്ളിയാഴ്ച തിരുകർമ്മങ്ങൾക്ക് തിരുവല്ല അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ
ഇരുമ്പാമുട്ടി 25–ാം വാക്കോടൻ കുരിശുമല തീർഥാടനം ഇന്ന്
പാലക്കയം: ഇരുമ്പാമുട്ടി നിരവ് സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്കാപള്ളി 25–ാം വാക്കോടൻ കുരിശുമല തീർഥാടനം ഇന്ന് നടക്കും. ഇന്നത്തെ നാല്പതാം വെള്ളിയാഴ്ച തിരുകർമ്മങ്ങൾക്ക് തിരുവല്ല അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് നേതൃത്വം നൽകും.

ഫാ. മൈമക്കിൾ വടക്കേവീട്ടിൽ, കരിമ്പ വൈദിക മേഖലാ വികാരി ഫാ. ബിജു ഇടയാളിക്കുടിയിൽ, ട്രസ്റ്റി ജോൺ പറയിടത്തിൽ, സെക്രട്ടറി ജോൺസൻഇലവുങ്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.ഇന്നുച്ചയ്ക്കു 12.30ന് വിശുദ്ധകുർബാനയ്ക്ക് അഭിവന്ദ്യ തോമസ് മാർ കൂറിലോസ് പിതാവ് കാർമികത്വം വഹിയ്ക്കും. തുടർന്ന് ലഘുഭക്ഷണം, ഉച്ചകഴിഞ്ഞ് 2.30ന് പ്രാരംഭ സന്ദേശം, കുരിശുമല തീർഥാടന സ്മാരകമായി നിർമിച്ച കുരിശിന്റെ കൂദാശ കുരിശുമലകയറ്റം, സമാപന സന്ദേശം റവ.ഫാ.ജോർജ്തുരുത്തിപ്പള്ളി (പെരിമ്പടാരി ഹോളിസ്പിരിറ്റ് ഫൊറോനപള്ളി), തുടർന്ന് സമാപനാശീർവാദം, നേർച്ച എന്നിവയും നടക്കും.