+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാടെങ്ങും പ്രതിഷേധ പ്രകടനം,കോലം കത്തിക്കൽ

പാലക്കാട്: പോലീസ് നരനായാട്ടിനെതിരായ ശക്‌തമായ താക്കീതാണ് ജനങ്ങൾ നൽകിയതെന്ന് ഡിസിസി പ്രസിഡന്റ്്് വി.കെ ശ്രീകണ്ഠൻ. നിയമലംഘനവും നീതിനിഷേധവും തുടർന്നാൽ പോലീസിനെതിരെ ശക്‌തമായി പ്രതികരിക്കുമെന്ന്് ശ്രീകണ്ഠൻ
നാടെങ്ങും പ്രതിഷേധ പ്രകടനം,കോലം കത്തിക്കൽ
പാലക്കാട്: പോലീസ് നരനായാട്ടിനെതിരായ ശക്‌തമായ താക്കീതാണ് ജനങ്ങൾ നൽകിയതെന്ന് ഡിസിസി പ്രസിഡന്റ്്് വി.കെ ശ്രീകണ്ഠൻ. നിയമലംഘനവും നീതിനിഷേധവും തുടർന്നാൽ പോലീസിനെതിരെ ശക്‌തമായി പ്രതികരിക്കുമെന്ന്് ശ്രീകണ്ഠൻ പറഞ്ഞു.

ഹർത്താലിനോടനുബന്ധിച്ച്് യുഡിഎഫ് പ്രവർത്തകർ നടത്തിയ എസ്.പി ഓഫീസ് മാർച്ച്് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി സെക്രട്ടറി സി.ചന്ദ്രൻ, യു.ഡി.എഫ് ചെയർമാൻ എ.രാമസ്വാമി, മുസ്്ലിംലീഗ് സെക്രട്ടറി കെ.കാജാഹുസൈൻ, സി.എം.പി സെക്രട്ടറി കലാധരൻ, ഡി.സി.സി ഭാരവാഹികളായ പി.വി രാജേഷ്, വി.രാമചന്ദ്രൻ, എ.ബാലൻ, കെ.ഭവദാസ്്, സി.ബാലൻ, എ.രാമദാസ്്, പുതൂർ രാമകൃഷ്ണൻ, പ്രസാദ് മാത്തൂർ എന്നിവർ നേതൃത്വം നൽകി.

ആലത്തൂർ: പാമ്പാടി നെഹ്റു കോളേജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും തന്റെ മകന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ഓഫീസിലേക്ക് ചെന്ന അമ്മയേയും ബന്ധുക്ക ളെയും അതിദാരുണമായി മർദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്ത പോലീസ് നടപടിയിൽ ആലത്തൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധിക്കുകയും ടൗണിൽ പ്രകടനം നടത്തുകയും ചെയ്തു. ദേശീയ മൈതാനിയിൽ നടന്ന പ്രതിഷേധയോഗം മണ്ഡലം പ്രസിഡന്റ് എം. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

എ. ബഷീർ അധ്യക്ഷത വഹിച്ചു. പി.എ. ഹാരിസ്, എ.അലാവുദ്ദീൻ, സുരേഷ് ബാബു, ജാഫർ, കണ്ണൻ, രാധാകൃഷ്ണൻ ചന്ദ്രൻ ,കെ.മധു, സുരേഷ്, ഖാദർ , ശ്രീജിത്ത്, സാഹിദ് എന്നിവർ നേതൃത്വം നല്കി.

പട്ടാമ്പി: പാമ്പാടി നെഹ്റു കോളേജ് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജിഷ്ണു ആത്മഹത്യ ചെയ്യാൻ കാരണമായ വരെ ശിക്ഷിക്കണമെന്നും മകന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് ആസ്‌ഥാനത്ത് സമരം ചെയ്ത ജിഷ്ണുവിന്റെ അമ്മയെ ക്രൂരമായി മർദ്ദിച്ച പൊലീസ് നരനായാട്ടിനെതിരെ പട്ടാമ്പി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

മുനിസിപ്പൽ എം.എസ്.എഫ് ജനറൽ സെക്രട്ടറി ശാക്കിർ കൊടലൂർ സ്വാഗതം പറഞ്ഞു മണ്ഡലം വൈസ് പ്രസിഡന്റ് ഫാറൂഖ് പനംകുറ്റിയിൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.

എം.എസ്.എഫ് ജില്ലാ വിങ് കൺവീനർ മൻസൂർ പാലത്തിങ്ങൽ, സ്വാലിഹ് കൽപക, ജസാറുദീൻ, റാഫിഹ്. കെ.ടി.എം ആഷിക് എന്നിവർ നേതൃത്വം നൽകി.

ഒറ്റപ്പാലം: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും എതിരെ തിരുവനന്തപുരത്ത് പൊലീസ് നടത്തിയ അക്രമത്തിനെതിരെ ഒറ്റപ്പാലം ടൗണിൽ യു.ഡി.എഫ് നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രകടനത്തിന് യു.ഡി.എഫ് നേതാക്കളായ വി.കെ ശ്രീകണ്ഠൻ, സി.വി ബാലചന്ദ്രൻ, സി.ചന്ദ്രൻ, എ.രാമസ്വാമി, സത്യൻ പെരുമ്പറക്കോട്, കെ.എസ്.ബി.എ തങ്ങൾ, ഉമർ ഫാറൂഖ്, ഫായിസ്, വി.കെ.പി വിജയനുണ്ണി, ഒ.വിജയകുമാർ, പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

വടക്കഞ്ചേരി: നീതി തേടി തിരുവനന്തപുരത്തെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെ പോലീസ് വലിച്ചിഴച്ച് അപമാനിച്ചതിൽ പ്രതിക്ഷേധിച്ച് യു.ഡി.എഫും ബി.ജെ.പി.യും ആഹ്വാനം ചെയ്ത ഹർത്താൽ വടക്കഞ്ചേരി ,മംഗലംഡാം, പുതുക്കോട് മേഖലകളിൽ പൂർണമായിരുന്നു. ഏതാനും മെഡിക്കൽ ഷോപ്പുകളൊഴികെ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു.

അത്യാവശ്യം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തുകളിലുണ്ടായിരുന്നത്. കിഴക്കഞ്ചേരി കുണ്ടുക്കാട് രാവിലെ തുറന്ന കടകൾ ഹർത്താലനുകൂലികൾ അടപ്പിച്ചു.പ്രശ്ന സാധ്യതാ കേന്ദ്രങ്ങളിൽ പോലീസിന്റെ പ്രത്യേകനീരിക്ഷണവു മുണ്ടായിരുന്നു.