+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എൻസിഡിസി ഇംഗ്ളീഷ് പരിശീലനവുംആദരിക്കലും ഇന്ന്

പാലക്കാട്: നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻസിഡിസി) കേരള റീജയണിന്റെ ആഭിമുഖ്യത്തിൽ ആറുദിവസത്തെ സൗജന്യ ആർട്ട് ഓഫ് സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിംഗ് പരിശീലനം ഇന്ന് എംഇഎസ് വനിത കോളജ് ഓഡിറ്റോറിയത്തിൽ ആരംഭിക
എൻസിഡിസി ഇംഗ്ളീഷ് പരിശീലനവുംആദരിക്കലും ഇന്ന്
പാലക്കാട്: നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻസിഡിസി) കേരള റീജയണിന്റെ ആഭിമുഖ്യത്തിൽ ആറുദിവസത്തെ സൗജന്യ ആർട്ട് ഓഫ് സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിംഗ് പരിശീലനം ഇന്ന് എംഇഎസ് വനിത കോളജ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ചടങ്ങിൽ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവരെ പുരസ്കാരം നൽകി ആദരിക്കും.രാവിലെ 9.30ന് നടക്കുന്ന ചടങ്ങ് മുൻ മന്ത്രി വി.സി. കബീർ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ പ്രവർത്തകരായ തങ്കച്ചൻ മാത്യു, അബ്ദു റഹ്്മാൻ പരപ്പൻ, നാസർ തെൻമല, ജസ്ല ജബീൻ, മൃദംഗവാദകൻ ജയകൃഷ്ണൻ മാസ്റ്റർ, സുംബ നർത്തകൻ പ്രജിൻ പ്രതാപ് എന്നിവരെ ചടങ്ങിൽ പുസ്കാരം നൽകി ആദരിക്കും. ഒരു ലോകം ഒരു ഭാഷ പ്രസ്‌ഥാനത്തിന്റെ സ്‌ഥാപകൻ ബാബ അലക്സാണ്ടർ (ന്യൂഡൽഹി) ട്രെയിനിംഗിന് നേതൃത്വം നൽകും. ലളിതവും, രസകരവും, ആസ്വാദ്യകരവും, ജീവിതാനുബന്ധികളുമായ വിവിധ പഠന പ്രവർത്തനങ്ങളിലൂടെ പഠിതാവിൽ ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയവും, വ്യക്‌തിത്വ വികസനവും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് 48 മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് പരിശീലനം. പത്താം ക്ലാസ്സ് കുറഞ്ഞ യോഗ്യതയായുള്ള 15 വയസിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 9016880022, 7356606030.