+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിമിര ശസ്ത്രക്രിയാ ക്യാമ്പ്

ശ്രീകൃഷ്ണപുരം: ജെസിഐ ശ്രീകൃഷ്ണപുരം ചാപ്റ്ററിന്റെയും നാഷണൽ സ്പോർട്സ് ഹെൽത്ത് ക്ലബിന്റെയും പട്ടാമ്പി അഹല്യ കണ്ണാശുപത്രിയുടെയും സംയുക്‌താഭിമുഖ്യത്തിൽ എട്ടിനു രാവിലെ ഒമ്പതുമുതൽ ഒന്നുവരെ കോട്ടപ്പുറം ദർശന
തിമിര ശസ്ത്രക്രിയാ ക്യാമ്പ്
ശ്രീകൃഷ്ണപുരം: ജെസിഐ ശ്രീകൃഷ്ണപുരം ചാപ്റ്ററിന്റെയും നാഷണൽ സ്പോർട്സ് ഹെൽത്ത് ക്ലബിന്റെയും പട്ടാമ്പി അഹല്യ കണ്ണാശുപത്രിയുടെയും സംയുക്‌താഭിമുഖ്യത്തിൽ എട്ടിനു രാവിലെ ഒമ്പതുമുതൽ ഒന്നുവരെ കോട്ടപ്പുറം ദർശന ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നേത്രപരിശോധനാ തിമിര ശാസ്ത്രക്രിയാ ക്യാമ്പ് നടത്തും. കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്യും. ജെസിഐ മേഖലാ ഓഫീസർമാർ പങ്കെടുക്കുന്നതിനു പുറമേ തെരഞ്ഞെടുക്കുന്ന രോഗികൾക്ക് തിമിര ശാസ്ത്രക്രിയ സൗജന്യമായി നടത്തുമെന്നും ഭാരവാഹികളായ ജെസിഐ പ്രസിഡന്റ് എം.കെ.ജയന്തി, സെക്രട്ടറി പി.ഭാസ്കർ, കെ.പ്രസാദ്, യു.വിശ്വനാഥ് പറഞ്ഞു.