+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കുന്നെന്നു പരാതി

പാലക്കാട്: ലോട്ടറി വിറ്റു ഉപജീവനം കഴിക്കുന്ന ഭിന്നശേഷിക്കാരിയെ അയൽവാസികളും ബന്ധുക്കളും ചേർന്ന് മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. കരിങ്കരപുള്ളി അമ്പലപ്പറമ്പിൽ താമസിക്കുന്ന 65 കാരിയായ കല്യാണിയാണ് വ
ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കുന്നെന്നു പരാതി
പാലക്കാട്: ലോട്ടറി വിറ്റു ഉപജീവനം കഴിക്കുന്ന ഭിന്നശേഷിക്കാരിയെ അയൽവാസികളും ബന്ധുക്കളും ചേർന്ന് മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. കരിങ്കരപുള്ളി അമ്പലപ്പറമ്പിൽ താമസിക്കുന്ന 65 കാരിയായ കല്യാണിയാണ് വീട്ടുഉപകരണങ്ങളും പണവും അപഹരിച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചത്.നിലവിളക്ക് ഉൾപ്പെടെ വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും മേശയിൽ സൂക്ഷിച്ചിരുന്ന പണവും അയൽവാസികളായ ചിലർ മോഷ്ടിച്ചു. ഇതു സംബന്ധിച്ച് സൗത്ത് പോലീസിൽ പരാതി നല്കിയിട്ടും നടപടിയെടുക്കുന്നില്ലെന്നും തനിക്ക് സഞ്ചരിക്കാൻ നല്കിയ മുച്ചക്ര വാഹനവും ചിലർ തട്ടിയെടുത്തതായും അവർ പറഞ്ഞു.