+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുടുംബശ്രീ കമ്മ്യൂണിറ്റി ഓർഗനൈസർ നിയമനം: അപേക്ഷ തീയതി നീട്ടി

കൊല്ലം: ദേശീയ നഗര ഉപജീവനമിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കൊല്ലം കോർപ്പറേഷൻ, പരവൂർ, കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര മുനിസിപ്പാലി റ്റികളിൽ ഓരോ കമ്മ്യൂണിറ്റി ഓർഗനൈസർമാരെ കരാറാടിസ്‌ഥാനത്തിൽ നിയമിക്കുന്നത
കുടുംബശ്രീ കമ്മ്യൂണിറ്റി ഓർഗനൈസർ നിയമനം: അപേക്ഷ തീയതി നീട്ടി
കൊല്ലം: ദേശീയ നഗര ഉപജീവനമിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കൊല്ലം കോർപ്പറേഷൻ, പരവൂർ, കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര മുനിസിപ്പാലി റ്റികളിൽ ഓരോ കമ്മ്യൂണിറ്റി ഓർഗനൈസർമാരെ കരാറാടിസ്‌ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ 15 വരെ നീട്ടി. അപേക്ഷകർ കുടുംബശ്രീ കുടുംബാംഗങ്ങളും അതത് നഗരസഭാ പരിധിക്കുള്ളിൽ താമസിക്കുന്ന വനിതകളുമായിരിക്കണം.

അടിസ്‌ഥാന യോഗ്യത പ്ലസ് ടൂ. കമ്പ്യൂട്ടർ പരിജ്‌ഞാനം അഭികാമ്യം. സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കുടുംബശ്രീ പ്രവൃത്തി പരിചയം എന്നിവ അധിക യോഗ്യതയായി കണക്കാക്കും.

എസ്ജെഎസ്ആർവൈ പദ്ധതിയിൽ സിഒ ആയി പ്രവൃത്തി പരിചയമുള്ളവർക്കും കുടുംബശ്രീ സംഘടനാ സംവിധാനത്തിൽ സി ഒമാരായി പ്രവർത്തിച്ചവർക്കും മുൻഗണന ലഭിക്കും.പ്രായം 40 വയസ് കഴിയാൻ പാടില്ല.

ശമ്പളം പ്രതിമാസം 10000 രൂപ.അപേക്ഷാ ഫോറം കുടുംബശ്രീ നഗരസഭാ സി ഡി എസുകളിൽ ലഭിക്കും. അപേക്ഷ ജില്ലാമിഷൻ കോ–ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, കൊല്ലം എന്ന വിലാസത്തിൽ 15 നകം നൽകണം.