+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലം അപകടാവസ്‌ഥയിൽ

നിലമേൽ: കുരിയോട് എംസി റോഡിൽ നിന്നും കുന്നുംപുറത്തേക്ക് പോകുന്ന തോടിന്റെ പാലം അപകടാവസ്‌ഥയിലായി വർഷങ്ങളായിട്ടും അധികൃതർക്ക് അനക്കമില്ല. ഇതുവരെയും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുനടപടിയും ഉണ്ടായിട്ടില്
പാലം  അപകടാവസ്‌ഥയിൽ
നിലമേൽ: കുരിയോട് എംസി റോഡിൽ നിന്നും കുന്നുംപുറത്തേക്ക് പോകുന്ന തോടിന്റെ പാലം അപകടാവസ്‌ഥയിലായി വർഷങ്ങളായിട്ടും അധികൃതർക്ക് അനക്കമില്ല. ഇതുവരെയും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുനടപടിയും ഉണ്ടായിട്ടില്ല.

നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. പാലത്തിന്റെ അടിഭാഗങ്ങൾ പൊട്ടിപൊളിഞ്ഞ് കമ്പികൾ തുരുമ്പെടുത്ത നിലയിലാണ്. ഇരുഭാഗങ്ങളും കരിങ്കല്ലുകൊണ്ട് നിർമ്മിച്ചിട്ടുള്ള ഭാഗങ്ങളിലും വിള്ളൽ സംഭവിച്ചിട്ടുണ്ട്.