+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭരണിക്കാവിൽ സംഘർഷം; എസ്ഐ ഉൾപ്പടെ നാല് പോലീസുകാർക്ക് പരിക്ക്

ശാസ്താംകോട്ട: ഹർത്താലിൽ ഭരണിക്കാവിൽ അക്രമം. പോലീസിന് മർദനമേൽക്കുകയുംചെയ്തു. ശാസ്താംകോട്ട എസ്ഐ രാജീവ്, എഎസ്ഐ സുനിൽ, സിവിൽ പോലീസ് ഓഫീസർമാരായ വിശാഖ്, വെയ്സൺ എന്നിവർക്കാണ് പരിക്കേറ്റത്. പ്രവർത്തകരുട
ഭരണിക്കാവിൽ സംഘർഷം; എസ്ഐ  ഉൾപ്പടെ നാല് പോലീസുകാർക്ക് പരിക്ക്
ശാസ്താംകോട്ട: ഹർത്താലിൽ ഭരണിക്കാവിൽ അക്രമം. പോലീസിന് മർദനമേൽക്കുകയുംചെയ്തു. ശാസ്താംകോട്ട എസ്ഐ രാജീവ്, എഎസ്ഐ സുനിൽ, സിവിൽ പോലീസ് ഓഫീസർമാരായ വിശാഖ്, വെയ്സൺ എന്നിവർക്കാണ് പരിക്കേറ്റത്.

പ്രവർത്തകരുടെ കല്ലേറിലും, മർദനത്തിലും എസ്ഐ രാജീവിന് ഗുരുതരമായി പരിക്കേൽക്കുകയും തലക്കും, കൈക്കും പൊട്ടൽ ഉണ്ടാകുകയുംചെയ്തു. ശാസ്താംകോട്ട സിഐ എ.പ്രസാദിനുനേരെ കൈയ്യേറ്റ ശ്രമവും നടന്നു. എന്നാൽ ഇദ്ദേഹത്തിന് ്പരിക്കില്ല. സംഭവത്തിൽ കോൺഗ്രസ് നേതാക്കളായ തുണ്ടിൽ നൗഷാദ്, വൈ.ഷാജഹാൻ, ഷമീർ, നജീം, ഹാഷിം, അഷ്ക്കർ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ിവരെ പിന്നീട് റിമാന്റുചെയ്തു.

ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. ഹർത്താലിനെതുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഭരണിക്കാവിൽ പ്രകടനം നടത്തുന്നതിനിടയിൽ സ്വകാര്യവാഹനം തടഞ്ഞു. എന്നാൽ ശാസ്താംകോട്ട സിഐയും എസ്ഐയും എത്തി വാഹനം കടന്നുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ഇത്കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിലുള്ള സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

പോലീസുകാരെ കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ടുമർദിക്കുകയുമായിരുന്നൂവെന്ന് പോലീസ് പറഞ്ഞു. എന്നാൽ പിന്നീട് കൂടുതൽ പോലീസ് എത്തുകയും പ്രകടനവുമായി മുന്നോട്ടുപോയപ്രവർത്തകർക്കുനേരേ പോലീസ് അക്രമം അഴിച്ചുവിടുകയുമായിരുന്നെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.

ഇരുചക്രവാഹനത്തിൽ പോയവരെ ഉൾപ്പടെ തടഞ്ഞുനിർത്തി മർദിച്ചതായും പറയുന്നു. പരിക്കേറ്റ യൂത്തുകോൺഗ്രസ് പ്രവർത്തകൻ ഷിഹാബിനേയും ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ചും അറസ്റ്റുചെയ്ത നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ്, യൂത്തുകോൺഗ്രസ് പ്രവർത്തകർ ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

ഇതും ഏറെനേരം സംഘർഷാവസ്‌ഥക്കിടയായി. പിന്നീട് കൊട്ടാരക്കര ഡിവൈഎസ്പി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയചർച്ചയെതുടർന്ന് കോൺഗ്രസ് പ്രവർത്തകർ പിരിഞ്ഞുപോയി. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുന്നത്തൂർ താലൂക്കിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.