ലക്നോ: യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം വോട്ടെടുപ്പ് ഇന്നു നടക്കും. 11 ജില്ലകളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുക. ഇതിൽ അഞ്ചു ജില്ലകൾ നേപ്പാളുമായി അതിർത്തി പങ്കിടുന്നവയാണ്.
രാഹുൽഗാന്ധിയുടെ മണ്ഡലമായ അമേത്തി, അയോധ്യ എന്നിവിടങ്ങളിൽ ഇന്നാണു തെരഞ്ഞെടുപ്പ്. സമാജ്വാദി പാർട്ടി സ്ഥാനാർഥി ചന്ദ്രശേഖർ കനൗജിയുടെ മരണത്തെത്തുടർന്ന് ആലാപുർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. 2012ലെ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി 37 സീറ്റുകളിൽ വിജയിച്ചിരുന്നു കോൺഗ്രസ്-5 ബിജെപി-5, ബിഎസ്പി-3, പീസ് പാർട്ടി-2 എന്നിങ്ങനെയാണു മറ്റു പാർട്ടികളുടെ നില.