മഹാരാജ്ഗഞ്ച്: ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടി-കോൺഗ്രസ് സഖ്യം ദേശീയ-സംസ്ഥാന തലത്തിലെ രാഷ്ട്രീയഗതി മാറ്റിയെഴുതാനുള്ള യുവാക്കളുടെ സഖ്യമാണെന്ന് എസ്പി അധ്യക്ഷനും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.
ഡൽഹിയിലെയും ലക്നോയിലെയും അഴിമതിനിറഞ്ഞ രണ്ടു കുടുംബങ്ങളുടെ സഖ്യമാണ് യുപിയിലെ എസ്പി-കോൺഗ്രസ് സഖ്യമെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് അഖിലേഷ് ഇങ്ങനെ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ 24 മണിക്കൂറും വൈദ്യുതി കിട്ടുന്നുണ്ടോ എന്ന് ഗംഗാമാതാവിന്റെ നാമത്തിൽ സത്യം ചെയ്യുമോ എന്നു വ്യക്തമാക്കണം. ഉത്തർപ്രദേശിൽ റംസാനു ലഭിച്ചതിനേക്കാൾ വൈദ്യുതിയാണ് ദീപാവലിക്കും ക്രിസ്മസിനും ലഭ്യമാക്കിയതെന്നും മോദിക്കുള്ള മറുപടിയായി അഖിലേഷ് പറഞ്ഞു. റംസാന് വൈദ്യുതി കിട്ടുന്നുണ്ടെങ്കിൽ ദീപാവലിക്കും വൈദ്യുതി ഉറപ്പാക്കണം. വിവേചനം പാടില്ല എന്നാണ് തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്തുകൊണ്ട് മോദി കഴിഞ്ഞദിവസം പറഞ്ഞത്.
സൈക്കിൾ ഓടിക്കുന്നതുപോലെയാണ് എസ്പി-കോൺഗ്രസ് സഖ്യമെന്നു കരുതുക. സൈക്കിൾ ഞങ്ങളുടെ ചിഹ്നമാണ്. കൈപ്പത്തി കോൺഗ്രസിന്റെയും. കോൺഗ്രസിന്റെ കൈകൾ സൈക്കിളിന്റെ ഹാൻഡിലായും പെഡൽ എസ്പിയായും ചിന്തിക്കുക. അപ്പോൾ സൈക്കിളിന്റെ വേഗം എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ: അഖിലേഷ് പറഞ്ഞു.