+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജ്യം ഡിജിറ്റൽ യുഗത്തിലേക്കു കുതിക്കുന്നു: മോദി

ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷം രാ​ജ്യം ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലേ​ക്കു കു​തി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ വ​ൻ വി​ജ​യ​മാ​ക്കാ​ൻ ല​ക്കി
രാജ്യം ഡിജിറ്റൽ യുഗത്തിലേക്കു കുതിക്കുന്നു: മോദി
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷം രാ​ജ്യം ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലേ​ക്കു കു​തി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ വ​ൻ വി​ജ​യ​മാ​ക്കാ​ൻ ല​ക്കി ഗ്രാ​ഹ​ക്, ഡി​ജി- ധ​ൻ വ്യാ​പാ​രി പ​ദ്ധ​തി​ക​ൾ സ​ഹാ​യ​ക​ര​മാ​യി.

യു​വാ​ക്ക​ൾ ല​ക്കി ഗ്രാ​ഹ​ക് യോ​ജ​ന​യു​ടെ​യും ഡി​ജി- ധ​ൻ പ​ദ്ധ​തി​യു​ടെ​യും അം​ബാ​സ​ഡ​റാ​ക​ണ​മെ​ന്നും ഭീം ​ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​ൻ ഒ​രാ​ൾ കു​റ​ഞ്ഞ​ത് 125 പേ​രെ​യെ​ങ്കി​ലും പ​ഠി​പ്പി​ക്ക​ണ​മെ​ന്നും പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ൽ മോ​ദി ആ​ഹ്വാ​നം ചെ​യ്തു.

നൂ​റ്റി​നാ​ല് ഉ​പ​ഗ്ര​ഹ​ങ്ങ​ളെ ഒ​രു​മി​ച്ച് വി​ക്ഷേ​പി​ച്ച് ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ച ഐ​എ​സ്ആ​ർ​ഒ ദൗ​ത്യം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ ക​ള്ള​പ്പ​ണ​ത്തി​നും അ​ഴി​മ​തി​ക്കു​മെ​തി​രാ​യ യു​ദ്ധ​മാ​ണ്. ബാ​ബാ സാ​ഹി​ബ് അം​ബേ​ദ്ക​റു​ടെ ജ​ന്മ​ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വ​രു​ന്ന വ​ലി​യ പു​ര​സ്കാ​ര​ത്തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് ന​ട​ക്കാ​ൻ പോ​വു​ക​യാ​ണ്. അ​തി​നു മു​ന്നോ​ടി​യാ​യി 125 കോ​ടി ജ​ന​ങ്ങ​ളി​ലും ഭീം ​ആ​പ്പ് എ​ത്തി​ക്ക​ണം.

ഈ ​വ​ർ​ഷം ക​ർ​ഷ​ർ ഉ​ത്പാ​ദി​പ്പി​ച്ചി​രി​ക്കു​ന്ന ഭ​ക്ഷ്യ​ധാ​ന്യം റി​ക്കാ​ർ​ഡു​ക​ൾ ഭേ​ദി​ച്ച വ​ർ​ധ​ന​വു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. മീ​ൻ പി​ടി​ത്ത​ക്കാ​ർ​ക്കു​വേ​ണ്ടി ഒ​രു മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ട​ലി​ൽ ഏ​തു മേ​ഖ​ല​യി​ൽ ഏ​റ്റ​വും അ​ധി​കം മ​ത്സ്യം ല​ഭി​ക്കു​മെ​ന്നു ക​ണ്ടെ​ത്താ​നു​ള്ള ആ​പ്ലി​ക്കേ​ഷ​നാ​ണ​ത്. കാ​റ്റി​ന്‍റെ ഗ​തി​യും തി​ര​മാ​ല​ക​ളെ​ക്കു​റി​ച്ചും ആ​പ്പി​ൽ​നി​ന്ന് അ​റി​യാ​നാ​കു​മെ​ന്നും മ​ൻ കി ​ബാ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.