+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ല​യ്ക്ക​ലി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി

റാ​ന്നി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ല്പ​താം വെ​ള്ളി ആ​ച​ര​ണ​വും വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി​യും ഇന്നുു ന​ട​ക്കും. രാ​വി​ലെ 9.30ന് ​ആ​ങ്ങ​മൂ​ഴ
നി​ല​യ്ക്ക​ലി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി
റാ​ന്നി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ല്പ​താം വെ​ള്ളി ആ​ച​ര​ണ​വും വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി​യും ഇന്നുു ന​ട​ക്കും.
രാ​വി​ലെ 9.30ന് ​ആ​ങ്ങ​മൂ​ഴി ചാ​യ​ൽ​പ്പ​ടി കു​രി​ശ​ടി​യി​ൽ ഫാ. ​ഫി​ലി​പ്പോ​സ് ന​ട​മ​ല ഒ​ഐ​സി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി​ക്ക് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് 14 സ്ഥ​ല​ങ്ങ​ൾ പി​ന്നി​ട്ട് നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ലെ​ത്തി​ച്ചേ​രും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്ന് നേ​ർ​ച്ച സ​മ​ർ​പ്പ​ണം, നേ​ർ​ച്ച​ക​ഞ്ഞി വി​ത​ര​ണം എ​ന്നി​വ​യു​മു​ണ്ടാ​യി​രി​ക്കും. റാ​ന്നി - പ​ത്ത​നം​തി​ട്ട വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​ർ​ജ് ആ​ലു​ങ്ക​ൽ, നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ സെ​ന്‍റ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ടം, ചാ​യ​ൽ​പ്പ​ടി ദേ​വാ​ല​യ വി​കാ​രി ഫാ. ​യേ​ശു​ദാ​സ് ഒ​ഐ​സി, എ​സ്എം​വൈ​എം റാ​ന്നി - പ​ത്ത​നം​തി​ട്ട ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് തൈ​ശേ​രി, നെ​സ്റ്റി​ൻ ത​ട​ത്തേ​ൽ, സെ​ബി​ൻ പാ​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കും.

മല്ലപ്പള്ളിയിൽ ‌‌‌‌
മ​ല്ല​പ്പ​ള്ളി: ഈ​ശോ​യു​ടെ കു​രി​ശു​മ​ര​ണ​വും പീ​ഢാ​സ​ഹ​ന​വും അ​നു​സ്മ​രി​ച്ച് വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി നാ​ല്പ​താം​വെ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു മ​ല്ല​പ്പ​ള്ളി​യി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് മ​ല്ല​പ്പ​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് മ​ഹ​ത്താ​യ ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ക്കും.റ​വ. ഡോ.​ കു​ര്യാ​ക്കോ​സ് ത​ട​ത്തി​ൽ, റ​വ.​ഡോ.​ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക്ത​വം വ​ഹി​ക്കും. രാ​ജ​ൻ മാ​ത്യു മാ​റ​ന്പു​ട​ത്ത്,കെ.​എ.ചെ​റി​യാ​ൻ കൊ​ച്ചു​വ​ട​വ​ന, ജോ​ണ്‍ ജോ​സ​ഫ് വ​ലി​യ​ക​ണ്ട​ത്തി​ൽ,റെ​ജി ക​ള​പ്പു​രയ് ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.‌‌

പാണ്ടനാട്
പാ​ണ്ട​നാ​ട്: സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ നി​ന്ന് തി​രു​വ​ന​ൻ​വ​ണ്ടൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലേ​ക്ക് ഇ​ന്ന് കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും. മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വം ന​ൽ​കും.വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​ണ്ട​നാ​ട് പ​ള്ളി​യി​ൽ റ​വ.​ഡോ.​മാ​ത്യു മ​ഴു​വ​ഞ്ചേ​രി​ൽ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കു​ന്ന​തോ​ടെ കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കും. പാ​ണ്ട​നാ​ട് പ​ള്ളി​യി​ൽ ഫാ.​ജോ​ർ​ജ് വ​ലി​യ​പ​റ​ന്പി​ൽ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും.

പുല്ലാട്
പുല്ലാട്്: സെ​ന്‍റ് ആന്‍റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നിന്നും കുന്പനാട് സെന്‍റ് പോൾസ് മലങ്കര കത്തോലിക്കാ പള്ളിയിലേക്ക് ഇന്നു വൈകുന്നേരം നാലിന് വിശുദ്ധ കുരിശി ന്‍റെ വഴി നടക്കും. തിരുവല്ല അതിരൂപത വികാരി ജനറാൾ മോൺ. ചെറിയാൻ താഴമൺ ആമുഖ സന്ദേശം നല്കും.