+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ർ​മ​ല​പു​രം ക​രു​വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം ഇ​ന്ന് ‌‌‌‌

ചു​ങ്ക​പ്പാ​റ: നി​ർ​മ​ല​പു​രം ക​രു​വ​ള്ളി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പ്ര​ധാ​ന​ദി​നം ഇ​ന്ന്. വ​ലി​യ​നോ​ന്പി​ലെ നാ​ല്പ​താം വെ​ള്ളി ദി​ന​മാ​യ ഇ​ന്നു ന​ട​ക്കു​ന്ന കു​ര
നി​ർ​മ​ല​പു​രം ക​രു​വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം ഇ​ന്ന് ‌‌‌‌
ചു​ങ്ക​പ്പാ​റ: നി​ർ​മ​ല​പു​രം ക​രു​വ​ള്ളി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പ്ര​ധാ​ന​ദി​നം ഇ​ന്ന്.
വ​ലി​യ​നോ​ന്പി​ലെ നാ​ല്പ​താം വെ​ള്ളി ദി​ന​മാ​യ ഇ​ന്നു ന​ട​ക്കു​ന്ന കു​രി​ശു​മ​ല ക​യ​റ്റ​ത്തി​ൽ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ പ​ങ്കെ​ടു​ക്കും.
ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല അ​തി​രൂ​പ​ത​ക​ളി​ലെ​യും വി​ജ​യ​പു​രം രൂ​പ​ത​യി​ലെ​യും ചു​ങ്ക​പ്പാ​റ ഐ​ക്യ​ക്രി​സ്തീ​യ​വേ​ദി​യി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും പ​ങ്കെ​ടു​ക്കു​ന്ന​ത്.
മ​ണി​മ​ല ഹോ​ളി മെ​യ്ജൈ ഫൊ​റോ​ന, ക​ട​യ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ്, പെ​രു​ങ്കാ​വ് സെ​ന്‍റ് തോ​മ​സ്, മ​ണി​മ​ല സെ​ന്‍റ് ബേ​സി​ൽ, ക​രി​ന്പ​ന​ക്കു​ളം തി​രു​ഹൃ​ദ​യ, ക​രി​ക്കാ​ട്ടൂ​ർ സെ​ന്‍റ് ജ​യിം​സ്, വ​ള്ളം​ചി​റ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു വി​ശ്വാ​സി​ക​ൾ കാ​ൽ​ന​ട​തീ​ർ​ഥ​യാ​ത്ര​യാ​യി ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും.
തീ​ർ​ഥാ​ട​ക​രെ ഇ​ട​വ​ക​വി​കാ​രി ഫാ.​ചെ​റി​യാ​ൻ മ​ണ​പ്പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കും. ര​ണ്ടി​ന് മ​ണി​മ​ല ഫൊ​റോ​ന വി​കാ​രി ഫാ.​ആ​ന്‍റ​ണി നി​ര​യ​ത്ത് ആ​മു​ഖ​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.2.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​ന്ദേ​ശം ന​ൽ​കി കു​രി​ശി​ന്‍റെ തീ​ർ​ഥ​യാ​ത്ര ആ​ശി​ർ​വ​ദി​ക്കും. കാ​ന​ന​പാ​ത​യി​ലൂ​ടെ മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ മ​ല​മു​ക​ളി​ൽ കു​രി​ശി​ന്‍റെ തീ​ർ​ഥ​യാ​ത്ര സ​മാ​പി​ക്കും.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ മോ​ണ്‍. ഡോ. ​മാ​ണി പു​തി​യി​ടം സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും.
നെ​ടും​കു​ന്നം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ജോ​സ​ഫ് പു​തു​പ്പ​റ​ന്പി​ൽ സ​മാ​പ​ന പ്രാ​ർ​ഥ​ന ന​യി​ക്കും.
വി​ശ്വാ​സി​ക​ൾ​ക്ക് ചു​ങ്ക​പ്പാ​റ ചെ​റു​പു​ഷ്പം ദേ​വാ​ല​യ ഇ​ട​വ​ക​യു​ടെ ചു​മ​ത​ല​യി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് ക​ഞ്ഞി വി​ത​ര​ണം ന​ട​ത്തും.തീ​ർ​ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.
ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ലും ക​രി​പ്പാ​ൽ എ​സ്റ്റേ​റ്റി​ലും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കും.
ക​രി​ന്പ​ന​ക്കു​ളം തി​രു​ഹൃ​ദ​യ ദേ​വാ​ല​ത്തി​ലെ കെ​എ​ൽ​എം പ്ര​വ​ർ​ത്ത​ക​രും കോ​ട്ടാ​ങ്ങ​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സാ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
തീ​ർ​ഥാ​ട​ന​ത്തി​ന് വി​കാ​രി ഫാ.​ജോ​സ​ഫ് മാ​മ്മൂ​ട്ടി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് സാ​വ്യോ മു​ണ്ടാ​ട്ടു​ചു​ണ്ട, ഫാ.​ജേ​ക്ക​ബ് അ​ന്പ​ല​ത്തു​ങ്ക​ൽ, ഫാ.​ജോ​ണ്‍ പ്ലാ​ത്താ​നം, ഫാ.​ജോ​ണ്‍ വി​യാ​ന്നി, ഫാ.​ആ​ന്‍റോ മു​ട്ട​ത്ത്, ലാ​ലി തോ​ണാ​ത്ത്, റെ​ജി നെ​ല്ലു​വേ​ലി​ൽ, ജോ​ബി ഓ​ണ​യാ​ത്തു​ങ്കു​ഴി, റെ​ജി കൊ​ച്ചി​ലാ​ത്ത്, ജോ​സ് ചി​റ​ക്ക​ട​വി​ൽ, ബോ​ബി മാ​പ്പൂ​ര്, ജോ​ജോ ഇ​ല​ഞ്ഞി​പ്പു​റം, സ​ണ്ണി കൊ​ച്ചി​ലാ​ത്ത്, പ്ര​മോ​ദ് ആ​ക്ക​ക്കു​ന്നേ​ൽ, ജോ​ജ​ൻ നെ​ല്ലു​വേ​ലി, ജോ​സ് പാ​റ​യ്ക്ക​ത്തോ​ട്ടം, ആ​ന്‍റ​ണി തോ​ട്ടു​പു​റം, ടോം ​ഇ​ല​ഞ്ഞി​പ്പു​റം, ജ​യ്മോ​ൻ തോ​ട്ടു​പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.‌‌