കരൂര്‍: പ്ലാവില മുതല്‍ ചക്കയുടെ കരിമുള്ളു വരെ സ്വാദിഷ്ഠമായ വിഭവങ്ങളാക്കി മാറ്റാന്‍ പരിചയപ്പെടുത്തുന്ന പാചകക്ലാസ് പത്തിന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെ കരൂര്‍ പള്ളി പാരിഷ് ഹാളില്‍ നടക്കും. ഞാവള്ളില്‍ കുടുംബയോഗവും കരൂര്‍ പള്ളി മാതൃജ്യോതി യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ക്ലാസ് പാചക വിദഗ്ദ ആന്‍സി മാത്യു ഞാവള്ളില്‍ മംഗലത്ത് നയിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഞാവള്ളില്‍ കുടുംബയോഗം സെക്രട്ടറി മേഴ്സി ബോബന് കൂന്താനം, മാതൃജ്യോതി കരൂര്‍ യൂണിറ്റ് പ്രസിഡന്റ് മറിയമ്മ ജിജോ വിലങ്ങുപാറ എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9495395616, 9048144333
പച്ചാത്തോട്: പച്ചാത്തോട് റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാളെ ഉച്ചകഴിഞ്ഞ് 1.30ന് സജി വരിയ്ക്കമാംതടത്തിലിന്റെ വസതിയില്‍ ചക്ക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും പാചകരീതികളും പരിചയപ്പെടുത്തന്ന ക്ലാസ് നടക്കും. എം.ജോര്‍ജ് ക്ലാസെടുക്കും. ഫോണ്‍: 9388134045, 9447185067.